ദൈവം കനിഞ്ഞു തന്നു നമുക്ക്
ഒത്തിരി സൗഭാഗ്യങ്ങൾ
നമുക്ക് കിട്ടിയ നല്ലൊരു നിധിയാ
നമ്മുടെ വിശ്വപ്രകൃതി
കാടും മേടും ആമ്പൽകുളവും
എത്ര ജലസ്റോതസുകളും
ഈണത്തിൽ ഒരു ഗാനം പാടി
ഒത്തിരി പുള്ളികുയിലുകളും
തേനുണ്ണാനായ് പൂക്കളിലെത്തിയ
തേനീച്ചകളും വണ്ടുകളും ഒത്തിരി ഒത്തിരി കാഴ്ച്ച കൾ തന്നൊരു
നിധിയാ നമ്മുടെ വിശ്വപ്രകൃതി
മനുഷ്യരാം നമ്മൾ ദുഷ്ട്ടചിന്തകളോടെ
ഇല്ലാതാക്കി ആ പൊന്നിൻ നിധി
മാലിന്യങ്ങൾകൊണ്ട് നമ്മുടെ പ്രകൃതി
വൃത്തിഹീനമായ് കഴിഞ്ഞു
സുന്ദരകാഴ്ചകൾ തീരാത്തത്രയും
ഉള്ളൊരു നിധിയാം നമ്മുടെ പ്രകൃതി
അമ്മയെ പോലെ കാത്തു സൂക്ഷിക്കണം നമ്മൾ
അമ്മയാം വിശ്വപ്രകൃതി
വരുംകാല തലമുറയ്ക്കായി കാത്തിടാം
സ്വർണ്ണ നിധിയാം ഈ പ്രകൃതി