കൊറോണ


ലോകത്തെ ഭീതിയിലാഴ്ത്തി
കൊറോണ ഇന്നുദയം ചെയ്തു
പ്രപഞ്ചത്തിൻ നാശത്തിന്നായ്
അവയും പെരുകിടുന്നു

ലോകജനതയെ ഇല്ലാതാക്കി
നാട്ടിൽ അവൻ വിലസിടുന്നു
ഭൂമിയുടെ താളം അങ്ങനെ
തെറ്റിച്ചവൻ നടന്നിടുന്നൂ

ജനിച്ചത് ചൈനയിലാണേ
വളർന്നതങ്ങ് ഇറ്റലിയിൽ
പിന്നീട് അവർ വിനോദത്തിനായ്
പലയിടവും സന്ദർശിച്ചു

ദരിദ്രരും ധനികരും എല്ലാം
അവയ്ക്ക് മുന്നിൽ തുല്യരായി
ജനങ്ങളെ
കൊന്നൊടുക്കാൻ
മടി മറന്നവർ തുനിഞ്ഞു

ഈ കുഞ്ഞു വൈറസിനെതിരെ
ലോകജനത ഒറ്റക്കെട്ടായ്
പ്രതിരോധ മരുന്നിനായി
പരിശ്രമം ജനം തുടങ്ങി
 

അജ്‍മൽ പി
10 ജി എച്ച് എസ് നീലാഞ്ചേരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത