ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/ആനി എന്ന കാവൽ മാലാഖ
ആനി എന്ന കാവൽ മാലാഖ
കൊറോണ എന്ന വിരുന്നുകാരൻ വന്നതിൽപ്പിന്നെ ആനി പഴയതിലും കൂടുതൽ തിരക്കിലാണ്. വേറൊന്നും കൊണ്ടല്ല , അവൾ ഒരു നഴ്‍സ് ആയതുകൊണ്ടാണ്. എന്തു മാരകരോഗം വന്നാലും വിശ്രമമില്ലാതെ പണിയെടുക്കുന്നവരാണല്ലോ നഴ്‍സുമാർ രണ്ടര വയസ്സു മാത്രമുള്ള തന്റെ മോൾ ഉണരുന്നതിന് മുൻപേ ആനി ഹോസ്പിറ്റലിലേക്ക് പുറപ്പെടും. അങ്ങനെ ഒരു പതിവ് ദിനം.; "അമ്മേ ഞാനിറങ്ങൂവാ" കുഞ്ഞിന്റെ നെറ്റിയിൽ ഒരു ഉമ്മ നൽകി ആനി യാത്ര പറഞ്ഞിറങ്ങി. ഹോസ്പിറ്റലിൽ എത്തി കൈയ്യുറകളുടേയും മാസ്കിന്റെയും ഉള്ളിലെത്തിയാൽ പിന്നെ ആനിക്ക് വിശ്രമമില്ല "ആനി , മൂന്നാം നമ്പർ റൂമിലെ കൊറോണ പേഷ്യന്റിന്റെ അടുത്താണ് നിനക്കിന്ന് ഡ്യൂട്ടി." ഡോക്ടറുടെ ഉത്തരവ് . ഉടൻ തിരക്കിട്ട് മൂന്നാം നമ്പർ റൂമിലേക്ക്. അങ്ങനെ കൊറോണ എന്ന വിരുന്നുകാരനോടൊപ്പം കുറച്ചുനാൾ ഇടപഴകിയത് മൂലം ആനിക്കും പിടിപെട്ടു കൊറോണ. "ആനി ,നീ വിഷമിക്കേണ്ട. കുറച്ചുനാളല്ലേ ഉള്ളൂ ക്വാറന്റീൻ കാലം , നീ പേടിക്കേണ്ട ഞാനുണ്ട് കൂടെ." ഭർത്താവിന്റെ വാക്കുകൾ അവൾക്ക് കരുത്തേകി . അവൾ തളർന്നില്ല ;കൊറോണ എന്ന വില്ലനുമായി മല്ലിട്ട് അവൾ ജയിച്ചു. കൊറോണ ഭേദമായി . വീട്ടിലെത്തി രണ്ടാം നാൾ അവൾ വീണ്ടും ജോലിക്കിറങ്ങി. തന്റെ ജീവൻ നോക്കാതെ ജനങ്ങളുടെ രോഗം മാറ്റാൻ ശ്രമിക്കുന്നവൾ. ഇന്ന് നമ്മുടെയെല്ലാം കാവൽമാലാഖയാണ് . ഇനിയും നമുക്ക് കാവലായി ആനി ഉണ്ട്..... ആനിയെ പോലെ ഒരുപാട് പേരുണ്ട്.......... കൊറോണയെ നമുക്ക് പ്രതിരോധിക്കാം, ഒറ്റക്കെട്ടായി...........
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |