തീയുടെ ആളങ്ങൾ പടരുന്നിതാ....
വേനലിൻ ചൂടിതാ ആളുന്നു....
പുഴകൾ നദികൾ വയലുകളെല്ലാം
വറ്റിവരണ്ടു കിടക്കുന്നിതാ....
നോക്കുവിൻ സോദരരേ നമ്മുടെ
അമ്മയെ കൊന്നു കൊലവിളി ചെയ്യുന്നിതാ...
കീറിമുറിച്ചിതാ നമ്മുടെ ജീവിത-
സുഖ ആഗ്രഹങ്ങൾ നടത്തുന്നു നാം...
വഴിയോരങ്ങൾ കാൽനടപ്പാതകളി-
ലെല്ലാം മാലിന്യകൂമ്പാരങ്ങൾ
ഓരോ ദിനത്തിലും ആയുസ്സേറാതെ-
എത്ര ജനങ്ങൾ മരിച്ചീടുന്നു.
നീർക്കുമിളയാകുന്ന ജീവിതം പൂണ്ടു നാം
എല്ലാ മരങ്ങളും വെട്ടീടുന്നു
സ്വന്തം കൃഷിയിടം പോലുമില്ലാതെ നാം
ഫ്യുരുഡൻ ദിനവും കഴിച്ചീടുന്നു.
ഇന്നു നാം കാണുന്ന ഈ നല്ല ജീവിതം
ഇനി എത്രനാൾ എത്രനാൾ കൂടി.........