സ്വയംപര്യാപ്തതയിലേക്കു

2021-2022 അക്കാദമിക വർഷം സ്കൂളുകൾ തുറക്കാതെ തന്നെ കുട്ടികൾക്ക് പഠനം ആരംഭിച്ചു. വീടുകളിൽ ഇരുന്നു വിക്ടേഴ്‌സ് ചാനലിലൂടെ വരുന്ന ക്ലാസുകൾ കാണുന്നത് കൂടാതെ സ്കൂളിലെ അധ്യാപകർ എടുക്കുന്ന ഓൺലൈൻ ക്ലാസ്സുകളിലും പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. ക്ലാസ്സുകളുടെ സമയം കുറവായതിനാൽ കുട്ടികൾക്ക് അവരുടേതായ രീതിയിൽ വീടുകളിൽ നിന്ന് കൂടുതൽ പഠനപ്രവർത്തനങ്ങളും കൂടാതെ പഠ്യേതരപ്രവർത്തനങ്ങളും  ചെയ്യുന്നതിനുള്ള പരിശീലനം നൽകുകയാണ് ചക്കുവരയ്ക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ.പാഠപുസ്തകത്തിലെ പാഠങ്ങൾക്കൊപ്പം തന്നെ മത്സരപരീക്ഷകൾക്കു കുട്ടികളെ പ്രാപ്തരാക്കാൻ വേണ്ടി പൊതുവിജ്‍ഞാനം കുട്ടികൾക്ക് പകർന്നു നൽകുന്നു. നവംബർ 1നു സ്കൂൾ തുറക്കുന്നതെന്നു വരെ ഓൺലൈൻ ഗ്രൂപ്പുകളിലൂടെയാണ് ഇത് നല്കിവന്നിരുന്നത്. സ്കൂൾ തുറന്നതിനു ശേഷം ക്ലാസ്സുകളിൽ പറഞ്ഞുകൊടുത്തു വരുന്നു.

അവധി കാലത്തു വീടുകളിൽ പലതരം കൃഷികളിൽ ഏർപ്പെടാൻ സാധിച്ചു. പച്ചക്കറി കൃഷി, ആട്, കോഴി, മീൻ തുടങ്ങിയവയെ വളർത്തുക, കരകൗശലവസ്തുക്കൾ നിർമിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളൊടൊപ്പം തന്നെ ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. ഇതിന്റെ തുടർച്ചയായി സ്കൂൾ തുറന്നതിനു ശേഷം പച്ചക്കറി ചെടികൾ തുടങ്ങിയവ സ്കൂളിൽ കൃഷി ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു.