ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അക്ഷരവൃക്ഷം/പ്രളയം വിതച്ച വഴിയിലൂടെ കൊറോണ വന്നപ്പോൾ

പ്രളയം വിതച്ച വഴിയിലൂടെ കൊറോണ വന്നപ്പോൾ

കളകളമൊഴുകും
കാട്ടരുവിയും പിന്നെ
പലവഴി താണ്ടിയ പുഴകളും
പച്ച വിരിച്ച പാടങ്ങളും
നൽ പൂവുകളും
പറവകൾ പച്ചയാം
പ്രകൃതിയിൽ പാറിപ്പറന്നു
പെട്ടന്നൊരുനാൾ കേട്ടു
പ്രളയം വരുന്നു മഹാപ്രളയം
ഭീതിയോടെ പാ‍ഞ്ഞു
നാരിയും നരനും
നാനാവഴിക്ക് ജീവനോടെ
നക്കിയെടുത്തു
നന്മ മറഞ്ഞ മനുഷ്യരേയും
അവന്റെ ചെയ്തികളേയും
കൂടാതെ വന്നു കത്രീനയും
പിന്നെ റീത്തയും
കൊടുങ്കാറ്റെന്ന വേഷപ്പകർച്ചയിൽ
കിട്ടീട്ടും കിട്ടീട്ടും കണ്ടിട്ടും കേട്ടിട്ടും
പഠിച്ചില്ല നാം
കൊറോണ വന്നു
പുതിയൊരു പാഠം
പിന്നേയും പായുന്നു മാലോകർ പാരിൽ
പഠിച്ചില്ല മർത്യൻ
പഠിക്കുമോ ഇനിയെങ്കിലും
പ്രകൃതിയെ പച്ചക്ക് നോവിക്കാതിരിക്കാൻ...

റിദ മെഹ്‍വിഷ്
6 ബി ജി. എച്ച്. എസ്. കൂടല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 02/ 2024 >> രചനാവിഭാഗം - കവിത