സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രീപ്രൈമറി മുതൽ അപ്പർ പ്രൈമറി വരെ ഒരു ബിൽഡിങ്ങിലും ഹൈസ്ക്കൂൾ പുതുതായി അനുവദിച്ച കെട്ടിടത്തിലുമായാണ് പ്രവർത്തിക്കുന്നത്. പ്രൈമറി വിഭാഗത്തിൽ 12 ക്ലാസ്മുറികളും, അപ്പർപ്രൈമറി വിഭാഗത്തിൽ 13 ക്ലാസ്മുറികളും, ഹൈസ്ക്കൂൾ വിഭാഗത്തിൽ 11 ക്ലാസ്മുറികളും ലഭ്യമാണ്. എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. മലബാർ ഡിസ്‍ട്രിക്കറ്റ് ബോർഡിന് കീഴിൽ മാപ്പിള സ്ക്കൂൾ കുറുക എന്ന പേരിൽ 1928 സെപ്തംബർ 5 ന് വിദ്യാലയം സ്ഥാപിതമായി. 1932 ൽ 5ക്ലാസ് മുറികളും 5 അദ്ധ്യാപകരും ഉളള ഒരു പ്രാഥമിക വിദ്യാലയമായി തീർന്നു. 1974 ൽ ആഗസ്റ്റ് 8 ന് പി.ടി.എയുടെ നേതൃത്വത്തിൽ 50 സെൻറ് സ്തലം വാങ്ങി വിദ്യാഭ്യാസ വകുപ്പിന് കൈമാറി. 1979 ല്മാർച്ചിൽ നിർമ്മാണ പ്രവൃത്തി ആരംഭിച്ച് 1982 ൽ പൂർത്തിയാക്കി. 1984 ൽ യൂ പി സ്ക്കൂളായി ഉയരുകയും 1993 ൽ 20 ക്ലാസ്മുറികളുളള ഇരുനില കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തുകയും ചെയ്തു.1995 ൽ പണി പൂർത്തിയായ കെട്ടിടം നാടിന് സമർപ്പിക്കുകയും ചെയ്തു.