ജി.എച്ച്.എസ്. കുറുക/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രീപ്രൈമറി, എൽ.പി,യൂ.പി/ഹൈസ്ക്കൂൾ വിഭാഗത്തിനായി പ്രത്യേത കെട്ടിടങ്ങൾ.
4 ആധുനിക ക്ലാസ്മുറികളും പ്ലേ ഗ്രൗണ്ടും ഉൾക്കൊള്ളുന്ന പ്രൈമറി വിഭാഗവും, 15 ക്ലാസ് മുറികൾ ഉൾപ്പെടുന്ന എൽ പി വിഭാഗവും, 14 ക്ലാസ് മുറികൾ ഉൾപ്പെടുന്ന യുപി വിഭാഗവും, 11 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഹൈസ്കൂൾ വിഭാഗവും പ്രത്യേക കെട്ടിടങ്ങളിലായി നിലവിൽ പ്രവർത്തിച്ചുവരുന്നു.കൂടാതെ IT ലാബ്, ലൈബ്രറി, സയൻസ് ലാബ്, ഓഫീസ് മുറി, സ്റ്റാഫ് മുറികൾ എന്നിവയും പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്
സ്ക്കൂൾ ഗ്രൗണ്ട്.
പരിമിതമാണെങ്കിലും സ്ക്കൂളിനോട് ചേർന്നുളള കളിസ്ഥലം സ്ക്കൂളിനുണ്ട്
സ്ക്കൂൾ ബസ് സൗകര്യം
യാത്രാക്ളേശം അനുഭവിക്കുന്ന എഴുപതോളം കുട്ടികളെ സ്ക്കൂളിലെത്തിക്കുന്നതിനായി Koolipilakkal Pathummakutty Memmorial Charitable Trust സംഭാവനചെയ്ത സ്ക്കൂൾ ബസ്സ് സൗകര്യം പി.ടി.എ ഒരുക്കിയിട്ടുണ്ട്
യു പി , എച്ച് എസ് വിഭാഗങ്ങൾക്കായി 2 ഐ.ടി ലാബുകൾ
12 ലാപ്ടോപ്പുകൾ സജ്ജീകരിച്ച യുപി ഐടി ലാബും, 22 ലാപ്ടോപ്പുകൾ സജ്ജീകരിച്ച ഹൈസ്കൂൾ ഐടി ലാബും സ്കൂളിലുണ്ട്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐസിടി പരിശീലനം ലഭ്യമാക്കുന്നതിന് ഈ സൗകര്യം ഉപയോഗിച്ച് വരുന്നു.കൂടാതെ ഹൈസ്കൂൾതലത്തിൽ ഏഴു ക്ലാസുകളിലും യുപിതലത്തിൽ നാല് ക്ലാസുകളിലും പ്രൊജക്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്. എൽ പി തലത്തിൽ നാല് ക്ലാസുകളിലും കെജി തലത്തിൽ ഒരു ക്ലാസിലും ഹൈസ്കൂളിലെ ഒരു ക്ലാസിലും ടിവി ക്രമീകരിച്ചിട്ടുണ്ട്.
ഹൈടെക്ക് ക്ലാസ്‍ മുറികൾ
സ്ക്കൂൾ ലൈബ്രറി
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സ്ക്കൂൾ ലൈബ്രറിയും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്





