ഹാ! ഇമകൾ തൻ പീലികൾ നിദ്രയിലാണ്ടു പോയ്
പകലിൻ്റെ തീരാവെളിച്ചമിരുണ്ടു പോയ്
മാനവും ചേർത്തു പിടിക്കുന്നുവോ മൗനം ?
തേങ്ങലായ്, തൊങ്ങലായ് മാറുന്നുവോ നിദ്ര!
മാനവരാശിയെയാണോ! അതോ
മാനവ വർഗീയ ചിന്തയെയാണോ!
ഒരു കൈപ്പടങ്ങൾക്കുള്ളിൽ
പിടിച്ചമർത്തുന്നത്?
ദീനത്തിനില്ല മത-വർഗ-വർണം
ആകാര ശോഭയിൽ മുഴുകയുമില്ല
സൗഭാഗ്യ സാന്ദ്രയിൽ തിളങ്ങയുമില്ല
ഒരു സ്വപ്ന നാളമായ് മാറുന്നു ജീവൻ!
പ്രളയത്തിനല്ലൽ നീന്തി കുതിച്ചു നാം
നിപയെന്ന മാരിയെ വെട്ടിനുറുക്കി നാം
പടവെട്ടി പൊരുതും നാം
അവനിതൻ ജീവനെ കാക്കാൻ....
മാനമൊന്ന്, വായുവൊന്ന്,
ധാരയൊന്ന്, നമ്മളൊന്ന്