ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ കരുതലോടെ കേരളം
കരുതലോടെ കേരളം
കാലം അത്ര നന്നല്ല എന്ന് എല്ലാവർക്കുമറിയാം. കരുതലിൻറെ തടങ്കൽ പാളയത്തിന് അകത്താണ് നാമെല്ലാം. ആ പാളയത്തിന് അകത്തെ ഒരു സങ്കട കാഴ്ചയാണിത്. എൻറെ ചേട്ടൻറെ ഭാര്യ എറണാകുളം കാരിയാണ് ബാങ്കിലാണ് ജോലി. രണ്ടുദിവസം മുമ്പ് രാവിലെ 2.30ന് എറണാകുളം ലിസ്യൂ ആശുപത്രിയിൽ നിന്ന് ഒരു ആശുപത്രി ജീവനക്കാരൻ ചേച്ചിയെ വിളിച്ചു. നിങ്ങളുടെ പപ്പ അതീവ ഗുരുതരാവസ്ഥയിൽ ഇവിടെ അഡ്മിറ്റ് ആണ് ഉടൻ ഓപ്പറേഷൻ വേണം. നിങ്ങളുടെ മമ്മി മാത്രമേ ഉള്ളൂ. ഓപ്പറേഷനു വേണ്ട തുക മമ്മിയുടെ കയ്യിൽ ഇല്ല എന്ത് ചെയ്യണം?. ഉടനെ ചേച്ചി ആശുപത്രി അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് ഓപ്പറേഷൻ നടത്താൻ ആവശ്യപ്പെട്ടു. മമ്മിയെ വിളിച്ച് എനിക്ക് വരാൻ വണ്ടി ഒന്നുമില്ലല്ലോ.... എന്നും, എല്ലാ കാര്യങ്ങളും ഇവിടെനിന്ന് ഞാൻ ചെയ്തുകൊള്ളാം എന്നും, മമ്മി കരയാതിരിക്കുക എന്നും പറഞ്ഞു. ആകെ ഒരു കുട്ടിയെ ഉള്ളൂ എന്നതിൻറെ വേദനയും ബുദ്ധിമുട്ടും ആ മമ്മി അപ്പോൾ അറിഞ്ഞുകാണും. ഉച്ചയായപ്പോൾ വീണ്ടും ആശുപത്രിയിൽ നിന്ന് വിളിച്ചു പറഞ്ഞു. നിങ്ങൾ ഉടനെ വരണം രോഗി അതീവ ഗുരുതരാവസ്ഥയിൽ ആണുള്ളത്. രക്ഷപ്പെടാൻ സാധ്യതയില്ല എന്ന് ചേച്ചി യുടെ കരച്ചിൽ കണ്ട് ചേട്ടായി പറഞ്ഞു. ഈ മോശം കാലത്ത് നമുക്ക് പുറത്തിറങ്ങാൻ അനുവാദം ഇല്ലല്ലോ... ചേച്ചിയുടെ കരച്ചിലും, ആശുപത്രി അധികൃതരുടെ വാക്കും, അമ്മയുടെ നിർബന്ധവും, സഹിക്കവയ്യാതെ വല്യേട്ടായി പോലീസിൻറെ അനുവാദം വാങ്ങി എറണാകുളത്തിന് കാറിൽ പുറപ്പെട്ടു. വഴിയിൽ ഓരോ സ്ഥലത്തും പോലീസിൻറെ പരിശോധനയും ഉണ്ടായിരുന്നു. അവർ ഏതാണ്ട് കോഴിക്കോട് എത്തിയപ്പോൾ ആശുപത്രിയിൽ നിന്ന് വീണ്ടും വിളിവന്നു. നിങ്ങളെ ഒരു കാരണവശാലും ആശുപത്രി കോമ്പൗണ്ടിൽ കടക്കാൻ അനുവദിക്കില്ല. അല്ലെങ്കിൽ നിങ്ങൾ രോഗിയെ ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയി കൊള്ളൂ. അവർ അങ്ങോട്ട് പോയിട്ട് കാര്യമില്ലാത്ത അവസ്ഥയിലായി. അല്പസമയം കഴിഞ്ഞപ്പോൾ എറണാകുളം കലക്ടറേറ്റിൽ നിന്ന് അവർക്ക് ഒരു വിളിവന്നു. നിങ്ങൾ ഇവിടെ വന്നാൽ നിങ്ങളെ 28 ദിവസം നിരീക്ഷണത്തിൽ വയ്ക്കാൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യും. വാഹനം പോലീസ് കസ്റ്റഡിയിൽ വയ്ക്കും. അപ്പോഴാണ് കേരളം എത്ര വലിയ കരുതലോടെയാണ് കോവിഡ് എന്ന് മഹാമാരിയെ നേരിടുന്നത് എന്ന് അവർക്ക് മനസ്സിലായത്. അങ്ങനെ അവിടെ നിന്ന് അവർ തിരികെ മടങ്ങി. നമ്മുടെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ നേതൃത്വത്തിൽ കേരളത്തെ, ഒരു പരീക്ഷാ ഹാളിലെ നിയന്ത്രണം പോലെ ഒരുക്കി പിടിക്കുന്ന അധ്യാപകരെ സഹായിക്കാൻ പുറത്ത് കാവൽ നിൽക്കുന്ന പിടിഎ അംഗങ്ങളെ പോലെ മുഖ്യമന്ത്രിയുടെ പോലീസും, കരുതലോടെ കാക്കുന്നതിൻറെ നേർക്കാഴ്ചയായിരുന്നു ചേച്ചിയുടെ രണ്ടു ദിവസങ്ങൾ. ഇത്ര സൂക്ഷ്മതയോടെ ശൈലജ ടീച്ചറുടെ ആരോഗ്യ പ്രവർത്തകരും അവരെ എല്ലാവിധത്തിലും സഹായിക്കാൻ, വികൃതി കുട്ടികളെ പുറത്തിറങ്ങിയാൽ പിടിക്കാൻ തയ്യാറായ പിടിഎ പ്രവർത്തകരെ പോലെ പോലെ മുഖ്യമന്ത്രിയുടെ പോലീസും ഉള്ളതുകൊണ്ടാണ് ഇന്ന് ഈ നാടിന് മഹാ ദുരന്തത്തെ പിടിച്ചുകെട്ടാൻ കഴിയുന്നത്. അമേരിക്കയിലെ ട്രംപ് പോലും പേടിച്ചു കരയുമ്പോൾ മുഖ്യമന്ത്രി ഗൗരവത്തോടെ തല ഉയർത്തി നിൽക്കുന്നു. അങ്ങേയ്ക്ക് എൻറെ ബിഗ് സല്യൂട്ട്.....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |