ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/ഈ വിഷുപ്പുലരിയിൽ കൊറോണക്ക് ഒരു കത്ത്

ഈ വിഷുപ്പുലരിയിൽ കൊറോണക്ക് ഒരു കത്ത്

പ്രിയപ്പെട്ട കൊറോണക്ക്
ആദ്യമായി എൻ്റെ വിഷു ആശംസകൾ... നീ ഞങ്ങളെയൊക്കെ കാണാൻ വന്നത് മുതൽ ഞങ്ങളൊക്കെ പേടിയിലാണ്. ഞങ്ങൾ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്. എല്ലാവരും നിന്നെ പേടിച്ചിരിക്കുന്നത് കാണാൻ നിനക്ക് നല്ല രസമായിരിക്കുമല്ലെ? എത്ര മനുഷ്യരെയാണ് നീ കൊന്നൊടുക്കുന്നത്. അത് കൊണ്ട് നിന്നെക്കന്ത് നേട്ടമാണുള്ളത്. നീ കാരണം എനിക്ക് എൻ്റെ കൂട്ടുകാരെ നേരത്തെ പിരിയേണ്ടിവന്നു. സ്ക്കൂളിൽ പരീക്ഷകളൊക്കെ നിറുത്തിവച്ചു. അവധിക്കാലമാണിപ്പോൾ. സ്ക്കൂൾ ഒഴിവ് ദിവസങ്ങൾ സന്തോഷമാണെങ്കിലും ഈ നീണ്ട അവധിക്കാലം എനിക്ക് സങ്കടമാണ്. വിരുന്നു പോവാൻ പോലും സമ്മതിക്കാത്ത ക്രൂരനാണോ നീ ഈ വിഷുവിന് പടക്കം പൊട്ടി ക്കാനും കഴിഞ്ഞില്ല.
നീ കാരണം കുറേപേർ നല്ല സ്വഭാവഗുണങ്ങൾ പഠിച്ചു. വീട്ടിലിരിക്കാനും ഞങ്ങളോട് കളിക്കാനും വീട്ടുകാര്യങ്ങൾ നോക്കാനും സമയം കിട്ടാത്തവർ ഇപ്പോൾ മുഴുവനും സമയം വീട്ടിലിരിക്കുകയാണ്. ഭക്ഷണത്തിൻ്റെ വില എന്തെന്നും നീ ഞങ്ങളെ പഠിപ്പിച്ചു. വ്യക്തി ശുചിത്വത്തിനും പരിസരം വൃത്തിയായി സൂക്ഷിക്കാനും ഞങ്ങൾ സമയം കണ്ടെത്തുന്നുണ്ട്.
എന്നാലും മതി കൊറോണെ നിൻ്റെ പരാക്രമം ഇത്രയും ദിവസം നീ ഞങ്ങളെ ഉപദ്രവിച്ചു. നീ കാരണം ഞങ്ങൾ കുറേ വിഷമിച്ചു. ഇനി നിനക്ക് തിരിച്ചു പൊയ്ക്കൂടെ ഇനിയും ഞങ്ങളെ ദ്രേഹിക്കണോ... ഇതൻ്റെഅപേക്ഷയാണ് തള്ളി കളയരുത്.
എന്ന്,
നീ തിരിച്ച് പോകുമെന്ന വിശ്വാസത്തോടെ
തൻഹ ഹിസ. വി

തൻഹ ഹിസ. വി
4C ജി.എച്ച്.എസ്. കാപ്പ്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം