ഹേ, പ്രകൃതി.........
പച്ച പട്ടാർന്ന പഞ്ചവർണ്ണക്കിളി നീ ഭൂമിദേവി തൻ വരദാനമേ..
നിൻ ദുരിതങ്ങൾ എന്ന് തീരും ?
ദൈവത്തിൻ അൽഭുത സൃഷ്ടിയാം മനുഷ്യനോ അറിയുന്നില്ല
നിൻ പ്രകാശം മനുഷ്യൻ്റെ ചെയ്തിയാൽ നശിക്കുന്നത് നീയോ...
മാനവരാശിയോ...
നീ അറിയുക മനുഷ്യൻ നിൻ സമ്പൽ സമൃദ്ധിയെ തളച്ചു കെട്ടും.
ഒരുനാൾ നിൻ്റെ രോദനങ്ങളാം പ്രളയവും സുനാമിയും വന്ന്
ദുരിത കടലിലേക്ക് യാത്രയാകും മനുഷ്യർ..........
അറിയുക നീ എന്ന പ്രതിഭാസം... പ്രകാശം.............
ലോകത്തിൻ വെളിച്ചം.
$