ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/ ഒത്തൊരുമിച്ചു നാം അതിജീവിക്കും

അതിജീവിക്കും,അതിജീവിക്കും ഒത്തൊരുമിച്ചു നാം അതിജീവിക്കും

           കേരളം കേരളം നമ്മുടെ കേരളം
സ്വർഗ വിശുദ്ധമാം പുണ്യ നാട്
കേരളം കേരളം അത്ഭുത കേരളം
സ്നേഹത്തിൻ ശാന്തി പരത്തും നാട്
എന്തെല്ലാം വന്നിട്ടും ഏതെല്ലാം വന്നിട്ടും
എല്ലാത്തിനേയും ചെറുത്ത നാട്
വിശ്വവിഖ്യാതന്മാർ ഏറെ നിറഞ്ഞതും
ഈ പുണ്യ ഭൂമിയിൽ തന്നെയല്ലോ
ദയവേറെയുള്ളവർ പട്ടിണി പാവങ്ങൾ
സമ്പന്നരും ഉള്ള നാടിതല്ലോ
ഓഖിയും വന്നു നിപ്പയും വന്നു
വെള്ളപ്പൊക്കവും ഉരുൾപൊട്ടലും
എന്തെല്ലാം വന്നിട്ടും ഏതെല്ലാം വന്നിട്ടും
നാമാ മാരിയെ അതിജീവിച്ചു
ഇപ്പോൾ വന്നിതാ ലോകത്തെ മൊത്തമായ്
വെട്ടിപ്പിടിച്ച പകർച്ചവ്യാധി
കോവിഡ് എന്നും കൊറോണ എന്നും
അറിയപ്പെടുന്ന പകർച്ചവ്യാധി
അതിജീവിക്കും, നാം അതിജീവിക്കും
ഈ മഹാവിപത്തിനേം അതിജീവിക്കും
അതിജീവിക്കും, നാം അതിജീവിക്കും
ഒത്തൊരുമിച്ചു നാം അതിജീവിക്കും
 

ആർദ്ര കൃഷ്ണ. എം.പി
7 C ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത