രോഗം വരാത്ത മനുഷ്യരില്ലിവിടെ
രോഗം കാണാത്ത ദേഹമില്ല
രോഗം എന്ന കാരണം കൊണ്ട്
വേദനയ്ക്കപ്പുറം ഞാൻ മറന്നു
തളിരിട്ട ജീവിത തുമ്പുകളൊടിഞ്ഞു
വിടരുന്ന പൂവിൻ ദളങ്ങളടർന്നു
മുരടിച്ചു പോയ എൻ ജീവിത താളുകൾ
എഴുതിയ വാക്കുകൾ ഞാ൯ മറന്നു
മാഞ്ഞു പോയ എൻ ജീവിത ശാഖകൾ
എന്തിനു തിരുത്തി നീ രോഗമേ...
മിഴികളിൽ നിന്ന് പൊഴിയുന്ന മുത്തിന്ന്
നീയല്ലേ കാരണം രോഗമേ...
ആഴമേറും എൻ നോവുകൾ
മനസ്സിൽ മാറ്റുമോ രോഗമേ നീ....