ജി.എച്ച്.എസ്.വെണ്ണക്കര/പ്രവർത്തനങ്ങൾ/2026-27




ജൂൺ 5: സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി.സയൻസ് ക്ലബ്ബ് കൺവീനറായ സമീന ടീച്ചർ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറി .സ്കൂൾ അസംബ്ലിയിൽ ശുചിത്വ പ്രതിജ്ഞ നീലിമ. എസ് ചൊല്ലി കൊടുക്കുകയും എല്ലാവരും അത് ഏറ്റുചൊല്ലുകയും ചെയ്തു.തുടർന്ന് രക്ഷിതാക്കളായ 3 ഹരിതസേന അംഗങ്ങളെ ആദരിക്കുകയുംഹരിത സേന അംഗമായ സൈറ ബാനു മാലിന്യ സംസ്കരണത്തിൽ നമ്മൾ ഓരോരുത്തരുടെയും പങ്ക്, ഉത്തരവാദിത്വം,മാലിന്യ സംസ്കരണ വേളയിൽ അവർക്ക് ഉണ്ടായ അനുഭവങ്ങൾ എന്നിവയെക്കുറിച്ചും സംസാരിച്ചു . H.Mബിനോയ് മാത്യു സാറിൻറെ നേതൃത്വത്തിൽ സ്കൂളിൻറെ പരിസരത്തിൽ വച്ചുപിടിപ്പിച്ച മിയാവാക്കി വനം സന്ദർശിക്കുകയും മിയാവാക്കി എന്ന ആശയത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു . നഗരപ്രദേശത്തോടു ചേർന്ന് നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിൽ ഈ ചെറിയ വനം നൽകുന്ന പങ്ക് എത്രത്തോ മാ ണെന്ന്കുട്ടികൾ അനുഭവിച്ചറിയുകയും ചെയ്തു. LP, UP ,HS തലത്തിൽ പരിസ്ഥിതി ദിന ക്വിസ് മത്സരങ്ങളും പോസ്റ്റർ രചന മത്സരങ്ങളും നടത്തി.


