എന്തു ഭംഗിയാണെൻ പ്രകൃതി സുന്ദരമാണെൻ പരിസ്ഥിതി കളകളമൊഴുകും പുഴകളും തലയുയർത്തിനിൽക്കും മലകളും പച്ചവിരിച്ച വയലുകളും തേൻനുകരും കിളിനാദവും തഴുകിയുണർത്തും ഇളങ്കാറ്റും നിറഞ്ഞതാണെന്റെ ഭൂമി എന്നാലിന്നു മനുജന്റെ വികൃതികളിൽ വയലുകളെല്ലാം നിരപ്പായി പുഴകൾ മണ്ണിട്ടുനികത്തിടുന്നു മരങ്ങളെല്ലാം മുറിച്ചിടുന്നു പ്രകൃതിക്ഷോപം ഇന്നീഭൂവിൽ കാലാവസ്ഥകൾ മാറുന്നു തിരിച്ചെടുക്കണം നമ്മുടെ പ്രകൃതിയെ നമ്മളെല്ലാം ഒന്നിച്ച്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത