അക്ഷരപ്പൈതങ്ങൾ ഒത്തുകൂടും
അക്ഷര ലോകമാണെൻ വിദ്യാലയം
നന്മയും അറിവും പകർന്നു
നൽകുന്നൊരു അറിവിനുറവിടമാണെൻ
വിദ്യാലയം
ഒാരോ പടികൾ കയറിവന്നു
വിദ്യാലയം നാടിനഭിമാനമായി
ഞങ്ങൾക്കുതണലേകാൻ
മാവും മരങ്ങളും ഏറേയുണ്ടേ
ഏറേയുണ്ടേ
അറിവിൻെറ പാതയിൽ
വെളിച്ചമേകാനെത്തിയ
മാലാഖമാരാണെൻ അധ്യാപകർ
അക്ഷരവാക്കുകൾ പകർന്നു നൽകി
എൻ വിദ്യാലയം എന്നും മുന്നോട്ട്
എൻ വിദ്യാലയം എന്നും മുന്നോട്ട്