ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ക്ഷണിക്കപ്പെടാത്ത അഥിതി

ക്ഷണിക്കപ്പെടാത്ത അഥിതി

 
കേൾക്കാൻ ഇമ്പമുളള പേര് പക്ഷേ
ഒരു കൈപാടകലെ നിർത്താൻ
കൊതിക്കുന്ന അണുകണം
കേട്ടു പരിചയിക്കുന്നതിന് മുൻപ് നിസാര -
നല്ലതാന്നെന്ന് സ്വയം തെളിയിച്ച ഭീകരൻ
വർത്തമാനകാലത്തെ ഒരു മുന്നൊരുക്കവും
ശക്തികളും മതിയാവുന്നില്ല എന്ന്
അഹങ്കാരം നടിക്കുന്ന, വെല്ലുവിളിക്കുന്ന ഇത്തിരിക്കുഞ്ഞൻ
ലോകത്തെ വെല്ലുവിളിച്ച വമ്പൻമാരെ
തല കുനിപ്പിച്ച ഭീകരൻ
പക്ഷേ കേരളമെന്ന് കേട്ടാൽ ഏത്
വൈറസും ഭയപ്പെട്ടിട്ടുള്ളത് പോലെ
കൊറോണയും ഒന്നു നടുങ്ങി
കേരളീയരെ നമ്മുക്ക് ഒന്നിക്കാം
അതി ഭീകരനായ കൊറോണയെ നശിപ്പിക്കാം
ഭയമല്ല ജാഗ്രതയാണ് നമുക്കാവശ്യം
 

അനന്യ
6 എ ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത