ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
ഇന്ന് നമുക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കാരണം, ഇന്ത്യയുടെ പ്രധാനമന്ത്രി നമ്മുടെ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ആണ് അതിന് കാരണം. ചൈനയിൽ തുടങ്ങിയോ ഈ രോഗം ഇറ്റലിയിലേക്കും തുടർന്ന് സ്പെയിനിലേക്കും പിന്നീട് ഇന്ത്യയിലേക്കും പടർന്നുപിടിച്ചു. ഇപ്പോൾ ഇത് ലോകമൊട്ടാകെ വ്യാപിച്ചിരിക്കുന്നു. ഇന്ത്യയിൽ കോവിഡ് കാരണം 1000ലേറെ പേർ മരണപ്പെട്ടിരിക്കുന്നു 35000ലേറെ പേർക്ക് കോവിഡ് ബാധിച്ചിരിക്കുന്നു. ലോകത്ത് രണ്ട് ലക്ഷത്തിലേറെപേർ മരണപ്പെട്ടിരിക്കുന്നു. മുപ്പതു ലക്ഷത്തിലേറെ പേർക്ക് കോവിഡ് ബാധിച്ചിരിക്കുന്നു. ലോക് ഡൗൺ കാരണം ഒരു സംസ്ഥാനത്തിൽ നിന്നു മറ്റു സംസ്ഥാനത്തിലേക്കോ, മറ്റുരാജ്യങ്ങളിലേക്കോ യാത്ര ചെയ്യാൻ കഴിയില്ല. കൂടാതെ സ്കൂൾ കുട്ടികൾക്ക് വെക്കേഷനുമാണ്. ഈ വെക്കേഷൻ എല്ലാവരും വീടുകളിൽ ഇരുന്നാണ് ആഘോഷിക്കേണ്ടത്. എന്തിനും പരിഹാരം കാണുന്ന ചൈനയിലാണ് ധാരാളം ആളുകൾ മരിച്ചു വീഴുന്നത്. ഈ അവസ്ഥയിൽ ഈ മഹാമാരിയെ നമ്മൾ ഭയപ്പെടേണ്ടതുണ്ട്. എന്നാൽ ഭയപ്പെടുകയല്ല വേണ്ടത് കൊറോണയെ ജാഗ്രതയോടെ നേരിടുകയാണ് വേണ്ടത്. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. പൊതുസ്ഥലങ്ങളിൽ പോയി വീട്ടിലേക്ക് തിരിച്ചു കയറുമ്പോൾ സാനിറ്ററൈസാറോ സോപ്പോ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക. Be ready to fight covid-19 Stay home Stay safe Stay healthy
|