ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു കാലം

ഇങ്ങനെയും ഒരു കാലം

ഒരിക്കൽ കൂടി.... ഇത്തവണ കേരളത്തെ മാത്രമല്ല ലോകത്തെ തന്നെ വിഴുങ്ങാനും കാൽക്കീഴിലാക്കാനും ശക്തിയുളള മഹാമാരിയുടെ പിടിയിലാണ് നമ്മൾ. ജീവനു തന്നെ ഭീഷണി മുഴക്കുന്ന, പുറത്തു വരാതെ അങ്ങിങ്ങായി ഒളിഞ്ഞിരുന്ന് കീഴ്പെടുത്തുന്ന ശത്രു, കോവിഡ് 19.

        കുറേ ദിവസങ്ങളായി നാം വീട്ടിനുളളിലാണ്, ലോകം മുഴുവൻ അടക്കിവാണ മനുഷ്യരാശിയുടെ വിധി നിർണയിക്കുന്നതാവട്ടെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വൈറസും, എന്നാൽ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടമായ ചില നിമിഷങ്ങൾ തിരിച്ചുപിടിക്കുന്ന കാലം കൂടിയാണിത്.കുടുംബത്തിന്റെ ദൃഡതയും ഐക്യവും ഉറപ്പാക്കേണ്ടതും നമ്മുടെ കടമയാണ്. 
   ഈ അവസരത്തിൽ നമ്മോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന സർക്കാരിനും, നമ്മെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുo, നമുക്ക് നേർവഴി കാണിക്കുന്ന പോലീസിനും ഈ അവസ്ഥയിൽ നന്ദി പറയണം. 
   ലോകം മുഴുവൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് തീർച്ചയായും നാം ഈ മഹാമാരിയെ അതിജീവിക്കും അത് *കൊണ്ട് നാം വീടുകളിൽ തന്നെ ഇരിക്കുക, നാം അതിജീവിക്കും.. ഈ കാലവും നാം അതിജീവിക്കും.* 
        
ഫാരിഷ
9 C ജി.എച്ച്.എസ്.എസ്.പൊൻമ‍ുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം