ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ഒരു രോഗം വന്നപ്പോൾ
ഒരു രോഗം വന്നപ്പോൾ
അപ്പുവും അമ്മുവും എല്ലാ ദിവസവും സ്കൂളിൽ പോയിരുന്ന കുട്ടികളാണ്. ഒരിക്കൽ ഒരു നാട്ടിൽ ഒരു രോഗം വന്നതായി അവർ ടി വിയിലെ വാർത്തയിലൂടെ അറിഞ്ഞു. കോവിഡ് 19 എന്നാണ് അതിന്റെ പേര്. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ നാട്ടിലും കോവിഡ് വന്നു. സ്കൂളുകൾ അടച്ചു.എല്ലാവരും വീട്ടിലിരിക്കണമെന്ന് സർക്കാർ നിർദ്ദേശം വന്നു. അവരുടെ അച്ഛൻ വിദേശത്താണ്. ലോകത്തെല്ലായിടത്തും ഈ രോഗം പടർന്നു. ആരോഗ്യ വകുപ്പിന്റേയും ആരോഗ്യപ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിച്ച് ജനങ്ങൾ മുന്നോട്ട് പോയി. കുറച്ച് നാളുകൾക്ക് ശേഷം കൊറോണ വൈറസിൽ നിന്ന് അവരുടെ നാടും മറ്റെല്ലാ നാടുകളും രക്ഷപെട്ടു. അവരുടെ സ്കൂൾ തുറന്നു.അച്ഛൻ നാട്ടിൽ വന്നു.അവർ സന്തോഷമായി ജീവിച്ചു
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |