കൊറോണ എന്ന മഹാമാരി
ഇതൊരു അസുരകാലമാണ്. പലവിധത്തിലുള്ള വൈറസ് ഉണ്ട്. അതിൽ നിന്നും വ്യത്യസ്തമായി 2020-ൽ നമ്മുടെ ലോകത്തെ കീഴടക്കിയ വൈറസ് ആണ് കോവിഡ്19.ചൈനയിൽ രൂപം കൊണ്ട ഈ വൈറസ് മറ്റു രാജ്യങ്ങളെയും കീഴടക്കി. ലോകം മുഴുവൻ കോവിഡ്19 എന്ന വൈറസിനെതിരെ പൊരുതുകയാണ്. സാമൂഹിക അകലം പാലിക്കുകയും പൊതുസ്ഥലത്തേക്ക് ഇറങ്ങാതിരിക്കുകയും ചെയ്യുമ്പോൾ ഈ വൈറസിനെ തടുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അതിനാൽ തന്നെ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വീടിന് പുറത്തിറങ്ങരുത്, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കണ്ണ്, മൂക്ക്, വായ എന്നീ ഇന്ദ്രിയങ്ങളിൽ കൂടുതൽ സ്പർശിക്കാതിരിക്കുക, കൂട്ടം കൂടരുത്, ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിറ്ററയ്സറോ കൊണ്ട് കഴുകുക. ഇതൊക്കെയാണ് കൊറോണ എന്ന രോഗത്തെ തടയാനുള്ള മുൻകരുതലുകൾ.
ലോകത്ത് പടർന്നു പിടിക്കാനുള്ള മൂന്നു വ്യത്യസ്തയിനം കോവിഡ് വൈറസുകൾ ഉണ്ടെന്നാണ് പഠനം. കംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷകരാണ് ജനിതക ചരിത്ര പഠനത്തിലൂടെ ഇത് തിരിച്ചറിഞ്ഞത്. വുഹാനിൽ ഉത്ഭവിച്ച വൈറസിന്റെ ടൈപ് -എ എന്നറിയപ്പെടുന്ന'യഥാർത്ഥ 'രൂപമാണ് യു. എസിൽ വലിയ നാശനഷ്ടം വിതക്കുന്നത്.എന്നാൽ ചൈനയെ സാരമായി ബാധിച്ചത് ഇതിന്റെ മറ്റൊരു രൂപമായ ടൈപ്പ് -ബി ആണ്. ബ്രിട്ടനിലെത്തിയ ടൈപ്പ് - ബി വൈറസിന് ജനിതക മാറ്റം സംഭവിച്ചു. അത് ടൈപ്പ്- സി വൈറസ് ആയി മാറി. വവ്വാലുകളിലും ഉറുമ്പുതീനികളിലും കാണുന്നത് ടൈപ്പ് -സി വൈറസ് ആണ്.
നമ്മുടെ സംസ്ഥാനമായ കേരളം ഈ വൈറസിനെ പ്രതിരോധിക്കുന്നതിൽ മുൻപന്തിയിലാണ്. കോവിഡ് പ്രതിരോധത്തിൽ രാജ്യമാകെ പ്രശംസിക്കപെടുമ്പോൾ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് അംഗീകാരങ്ങൾ ലഭിക്കുന്നു. സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അക്ഷറൻസ് സ്റ്റാൻഡേർഡ് (എൻ. ക്യു. എ. എസ് )അംഗീകാരം ലഭിച്ചു. ഇതോടെ രാജ്യത്തെ മികച്ച പി. എച്. സി കളിൽ ആദ്യത്തെ 12സ്ഥാനവും കേരളം കരസ്ഥമാക്കി.കോവിഡ് എന്ന മഹാമാരിയെ തടുക്കാൻ ഞാനും എന്റെ കുടുംബവും പരിശ്രമിക്കുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം
|