ഒരിക്കലും കാണാത്ത -
കുയിലിൻ്റെ പാട്ടിനായി കുയിലിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം .
ഒരിക്കലും കാണാത്ത പൂവിൻ്റെ
സുഗന്ധത്താൽ പൂവിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം.
ഒരിക്കലും കാണാത്ത തെന്നലിൻ -
കുളിർമയാൽ കാറ്റിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം.
മലകളും,കാടും ,പുഴകളും ,
പൂക്കളും ചേർന്നതാണ് എൻ്റെ ഗ്രാമം ,
ഇതെല്ലം ചേർന്നു എന്ത് ഭംഗിയെന്നോ -
എൻ്റെ ഗ്രാമം-