ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/ കൊറോണയെ പ്രതിരോധിക്കാം.

കൊറോണയെ പ്രതിരോധിക്കാം
ജീവിതശൈലിയും മാറുന്ന കാലാവസ്ഥയുമെല്ലാം നമ്മുടെ രോഗ പ്രതിരോധശേഷി മാറ്റി മറിച്ചിട്ടുണ്ട്.  എല്ലാവരുടെയും ശരീര ഘടകങ്ങൾ ഒരുപോലെയല്ല.  ചിലർക്കു പെട്ടെന്ന് രോഗങ്ങൾ പിടികൂടും, കാരണം രോഗ പ്രതിരോധശേഷിയില്ലാത്തതാണ്.  നമ്മുടെ രോഗപ്രതിരോധശേഷി  കൂട്ടാൻ ഭക്ഷണ സാധനങ്ങൾക് കഴിയും. ഇന്നു ലോകത്തെ തന്നെ പിടിച്ചുകെട്ടിയ ഒന്നാണ് കൊറോണ ( KOVID19).   ഇതിൽ ഭയമല്ല വേണ്ടത് കരുതലാണ്. മനുഷ്യൻ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA  വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്.  വൃത്തിയും പ്രതിരോധ മാർഗമാണ്.   ഇന്ന് പടരുന്ന കൊറോണയെ തടയാൻ കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക,  അനാവശ്യ യാത്രകൾ ഒഴിവാക്കുക,  മാസ്ക് ധരിക്കുക,  വെള്ളം നന്നായി കുടിക്കുക.  രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.  ഓരോ വ്യക്തിക്കും ശരിയായ അളവിൽ പോഷകാഹാരവും വ്യായാമവും നല്കാൻ കഴിഞ്ഞാൽ നമുക്കേറ്റവും സംരക്ഷിതമായ ആരോഗ്യസ്ഥിതി കണ്ടെത്താം
ആയിഷത്ത് ബഷീല
8A ജി എച്ച് എസ് എസ് ഷിറിയ
മ‍ഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം