ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/ അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

ഒരിടത്ത് അത്യാഗ്രഹിയായ ഒരു ആട്ടിടയൻ ഉണ്ടായിരുന്നു. ആടുകളിൽ പ്രിയ്യപ്പെട്ട ആടായിരുന്നു റോസി. ആ ആട് ദിവസവും അഞ്ച് ലിറ്റർ പാൽ തരുമായിരുന്നു. അത് ഒരു മാന്ത്രിക ആടായിരുന്നു. ആടിന്റെ പാൽ വിറ്റ് അയാൾ മെല്ലെ മെല്ലെ പണക്കാരനായി വന്നു. ഒരു ദിവസം അദ്ദേഹം ഒരു മണ്ടത്തരം ചിന്തിച്ചു. ആടിനെ അറുത്താൽ അതിനുള്ളി‍ൽ നിന്നും മുഴുവൻ പാൽ ലഭിക്കുമെന്ന് അദ്ദേഹം വിചാരിച്ചു. അങ്ങനെ ഒരു ദിവസം അദ്ദേഹം റോസിയെ അറുത്തു. നഷ്ടം,നഷ്ടം. ആടിന്റെ ശരീരത്തിൽ ഒരു തുള്ളി പാൽ പോലുമില്ല. ചോര മാത്രമേ ഉണ്ടായിരുന്നുള്ളൂ. താൻ ചെയ്ത തെറ്റ് തന്നെ ബാധിച്ചിരിക്കുന്നു. ജോണിന് സങ്കടമായി.എത്രയോ നാൾ തനിക്ക് പാൽ തരേണ്ടിയിരുന്ന ആടിനെയാണ് താൻ അറുത്തത്.തന്റെ അത്യാഗ്രഹം ആണ് ഇതിന് കാരണം എന്ന് മനസ്സിലായ ജോൺ തല കുനിച്ചിരുന്നു.

മർഷാദ്
7 A ജി.എച്ച്.എസ്.എസ്.ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ