പിന്തുടരുന്ന നിഴലായ് അവൻ
ജീവിതം വിടർന്ന നാൾ മുതൽ
തട്ടി മാറ്റുന്ന ചില ജീവിതങ്ങൾ
പൊട്ടിവിടരും മുമ്പേ നിഴലായ്, നിശ്ചലമായ്
നിയന്ത്രിതമായ് , നിലയക്കാതെ
എന്നിലും നിന്നിലും നിഴലായ് മാത്രം
ആഗ്രഹങ്ങൾ നിലക്കാതെ
ആത്മഭേതി മുഴക്കാതെ അളന്നെടുക്കുന്നു
നിശബ്ദമായ് ജീവിതം നിഴലെന്ന
നിഴലിന്റെ നിഴലായ് നാം.
നിലയ്ക്കുന്ന വെറുമൊരു ഓർമ്മ മാത്രമായ് . . .