ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

ശുദ്ധമായ വായു ശുദ്ധമായ ജലം സസ്യജന്തു വൈവിധ്യം ഇവയെല്ലാം ചേർന്നാണ് നമ്മുടെ സുന്ദരവും സുരക്ഷിതവുമായ ഭൂമി. ലോകം വികസനത്തിൻ്റെ വഴിയിൽ മുന്നോട്ട് പോയിക്കാണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സയൻസും ടെക്നോളജിയും മാത്രമല്ല പരിസ്ഥിതി സംരക്ഷണവും അത്യാവശ്യമാണ്.

നമ്മുടെ പരിസ്ഥിതി ഒട്ടേറെ ഭീക്ഷണികൾ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്. ജൈവവൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞ നമ്മുടെ ഭൂമി ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന വിപത്തുകൾക്കെല്ലാം പ്രധാന കാരണം നമ്മൾ മനുഷ്യർ തന്നെയാണ്. നമ്മുടെ സ്വാർത്ഥമായ കടന്നുകയറ്റം പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ കോറോണ എന്ന മഹാമാരിവിതച്ച വിഷമത്തിലും പ്രകൃതി നമ്മുക്ക് കാണിച്ചു തരുന്നത് അതിൻ്റെ തെളിവുകളാണ്. ക്വാറന്റൈൻ, ലോക്ക് ഡൗൺ ദിവസങ്ങൾക്കായി ആളുകൾ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ വായു മലിനീകരണം കുറഞ്ഞതും പുഴകളിലെയും മറ്റും ജലം ശുദ്ധമായതുമടക്കം ഒരു പാട് വാർത്തകൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നു. പുഴകളിലും വയലുകളിലും മാലിന്യങ്ങൾ തള്ളുന്നതും വയലുകളും ജലസ്രോതസുകളും തൂർത്ത് കെട്ടിടങ്ങൾ നിർമിക്കുന്നതും നഗരവൽക്കരണവും, വ്യവസായവൽകരണവും മൂലമുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണവും പുഴ മണ്ണ് ഖനനവും വനനശീകരണവും എല്ലാം കൂടെ ചേർന്ന് നമ്മുടെ ഭൂമി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വികസനം നാടിന് ആവശ്യമാണ്. പക്ഷേ അത് പരിസ്ഥിതിയെ നശിപ്പിക്കുന്ന രീതിയിലുള്ളതാവാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

വരും കാലങ്ങളിൽ നമ്മൾ നേരിടാൻ പോകുന്നവ വിപത്തുകൾ ശുദ്ധ ജലക്ഷാമം ആഗോളതാപനം വായു മലിനീകരണം ഇവയൊക്കെ തന്നെയാണന്ന് ഉറപ്പാക്കം. നമ്മുടെ മുൻ തലമുറകൾ നമുക്ക് വേണ്ടി കരുതി വെച്ചതു പോലെ നമ്മുടെ വരും തലമുറക്ക് കൊടുക്കാൻ ഒരു പ്രകൃതി വിഭവവും നമ്മൾ കാത്തുവെച്ചിട്ടില്ല എന്നതാണ് സത്യം . ലോകത്തിൽ മനുഷ്യൻ്റെ കണ്ടുപ്പിടുത്തങ്ങൾക്കും ആവശ്യങ്ങൾക്കും നീളം കൂടി വരുന്നതിന്‌ അനുസരിച്ച് നമ്മുടെ പരിസ്ഥിതിയുടെ ആയുസ്സും കുറഞ്ഞു വരികയാണ് . അത് കൊണ്ട് തന്നെ വളർന്നു വരുന്ന തലമുറക്ക് പരിസ്ഥിതി സംരക്ഷണം ഒരു അടിസ്ഥാന ആവശ്യമാണ്. തുടർകാലങ്ങളിലും നമ്മുക്ക് ശുദ്ധജല സ്രോതസ്സുകൾ ആവിശ്യമാണ്. ശുദ്ധവായുവും ആ വശ്യമാണ്. ഭക്ഷ്യ വിഭവങ്ങൾ വിളയിച്ചെടുക്കാൻ ഫലഭൂയിഷ്ടമായ മണ്ണ് ആവശ്യമാണ് അന്തരീഷത്തിലെ ചൂട് നിയന്ത്രിക്കാനും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും, മണ്ണിടിച്ചിൽ തടയുന്നതിനും മഴ വർഷിക്കാനും മരങ്ങളും പച്ചമര തണലുകളും ആവശ്യമാണ്. പ്രളയങ്ങൾ വരാതിരിക്കാൻ പുഴകളും വയലുകളും തോടുകളും കുളങ്ങളും മറ്റു നീർത്തടങ്ങളും എല്ലാം നിലനിർത്തേണ്ടത് ആവശ്യമാണ്. വികസനത്തിന് ആവശ്യമായ എല്ലാ മേഖലകളും പോലെ തന്നെ കൃഷിയും ലോകത്തിൻ്റെ നിലനിൽപ്പിനും വികസനത്തിനും അത്യാവശ്യമാണ്. ആധുനിക കാലം തൊട്ടുള്ള മനുഷ്യൻ്റെ പ്രയാണത്തിൻ്റെ തുടക്കവും കൃഷിയിൽ നിന്ന് തന്നെയാണ്.

സുരക്ഷിതവും ഭദ്രവുമായ ഒരു പരിസ്ഥിതി തിരിച്ചു കൊണ്ട് വരേണ്ടത് നമ്മൾ ഒരോരുത്തരുടെയും ആവശ്യമാണ്. മാത്രമല്ല നമ്മൾ മനുഷ്യർ ഭൂമിയുടെ അവകാശികളായ കോടി കണക്കിന് ജന്തു ജാലങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥകൾ തിരിച്ചു കൊടുക്കേണ്ടതുമുണ്ട് അവരും കൂടെ ചേർന്നാൽ മാത്രമേ നമ്മുടെ പരിസ്ഥിതി പൂർണ്ണമാവുകയുള്ളൂ. അതിനു വേണ്ടിയുള്ള പ്രയാണത്തിന് നമ്മുക്ക് ഇപ്പോൾ തന്നെ തുടക്കം കുറിക്കാം. ഇനിയൊട്ടും സമയം കളയാനില്ല നമുക്ക്. നമ്മുക്ക് പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത രീതിയിലുള്ള മാലിന്യ സംസ്കരണ രീതികൾ കൊണ്ടു വരാം, പ്രകൃതിയെ കീറി മുക്കാത്ത രീതിയിലുള്ള വികസനങ്ങൾ കൊണ്ടു വരാം, നമ്മുടെ ജല സ്രോതസ്സുകളെ മാലിന്യമുക്തമായി സംരക്ഷിക്കാം വനപ്രദേശങ്ങളെ നശിപ്പിക്കാതെ നിലനിർത്തിയെടുക്കാം പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കാം മണ്ണിനും മനുഷ്യനും ദോഷം ചെയ്യാത്ത രീതിയിലുള്ള ജൈവ കൃഷിരീതികൾ അവലംബിക്കാം, ഇത്തരത്തിലെല്ലാം നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ കാത്തു സംരക്ഷിക്കാൻ ശ്രമിക്കാം. അതുപോലെ തന്നെ വളർന്നു വരുന്ന തലമുറക്ക് കൃഷിയുടെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ആവശ്യകത കാണിച്ചു കൊടുക്കാനും അവ നിലനിർത്തിക്കൊണ്ടുപോകാനുമുള്ള ബോധവൽക്കരണം എത്തിക്കുകയും ചെയ്യാം. ഈ ലോക്ക് ഡൗൺ ദിനങ്ങളിൽ നമുക്ക് അതിനു വേണ്ടി ഒരുമിച്ച് തുടക്കം കുറിക്കാം.

ഹന്ന റിസ്വാന.വി.കെ
8 C ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം