അമ്മയാം ഭൂമിക്ക് കാവലായി
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മലനാട്ടലിപ്പോൾ
മലയോളം പൊങ്ങുന്ന മാലിന്യങ്ങൾ
മക്കൾക്ക് വേണ്ടി നാം കാത്തു വെച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം വായു വിഷം
കടലും വിഷമായി മാറ്റി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ല ഒട്ടുമേ നേരമില്ല
ജീവന്റെ നൻമയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിലിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
അതിനുള്ള പടയൊരുക്കത്തിലിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല.....