ജി.എച്ച്.എസ്.എസ്. തിരുവാലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റുഡൻറ് പോലീസ് കേഡറ്റ് (എസ്.പി. സി.)പദ്ധതി കേരളത്തിൽ ആരംഭിച്ചത് 2010-ലാണ്. തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2012 മുതൽ പ്രവർത്തിച്ചുവരുന്നു. എട്ടാംക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്ന് 22 ഗേൾസിനെ യും 22 ബോയ്സിനെയും സെലക്ട് ചെയ്തു കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ ആദ്യ എസ്.പി. സി ട്രൂപ് രൂപീകരിച്ചു. എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയും കുട്ടികളാണ് ഇതിലെ അംഗങ്ങൾ.
സ്കൂളിൻറെ അച്ചടക്കം പരിപാലിക്കുന്നതിനും,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി നിലനിർത്തുന്നതിനും,ലഹരിപദാർത്ഥങ്ങൾ ക്കെതിരെയുള്ള പ്രചാരണത്തിനും,സ്കൂളിൻറെ സർവ്വതോന്മുഖമായ അച്ചടക്കത്തിനും,കൊറോണ നിയന്ത്രിത പ്രവർത്തനങ്ങളിലും എല്ലാം എസ്പിസി അംഗങ്ങളുടെ സാന്നിധ്യം പ്രത്യക്ഷമാണ്.
തിരുവാലി സ്കൂളിലെ എസ് പി സി കേഡറ്റുകൾ ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു
ഈ വർഷവും കേഡറ്റുകൾ വിവിധ ദിനാചരണങ്ങൾ നടത്തി..June 5 പരിസ്ഥിതി ദിനംത്തിൽ വൃക്ഷത്തൈകൾ വീടുകളിലും സ്കൂളിലും പൊതു സ്ഥലങ്ങളിലും,പൊതുസ്ഥാപനങ്ങളിലും നട്ടുപിടിപ്പിച്ചു.വീടുകളിൽ കേഡറ്റുകൾ വൃക്ഷ തൈകൾ വച്ച് പിടിപ്പിച്ചു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.മാർച്ച് പാസ്റ്റ് ദേശഭക്തി ഗാനം, എന്നിവ ഉണ്ടായി. ഒക്ടോബർ മാസത്തിൽ ഗാന്ധി ജയന്തിയും നവംമ്പർ ഒന്നിന് നവകേരളം ഉപന്യാസമത്സരവും നടത്തി. നവംബർ 1 ന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളിലും ക്ലോറിനേഷൻ പ്രവൃത്തികളിലും എസ്.പി.സി കേഡറ്റുകൾകുട്ടികൾ സജീവമായി പങ്കെടുത്തു. നവംബർ 1 മുതൽ കുട്ടികൾ രാവിലെ 8.30 നു എത്തി സാനിട്ടൈസർ / തെർമൽ സ്കാനർ പ്രവൃത്തികൾ ചെയ്യുന്നുണ്ട്. ഡിസംബർ 1ന് എയിഡ്സ്ദിനം ആച്ചരിച്ച്ചു. ഇതിൻറെ ഭാഗമായി ബയോളജി അദ്ധ്യാപകൻ ജോണ്സൻ സർ എയിഡ്സ് ബോധവൽക്കരണ പ്രഭാഷണം നടത്തുകയും ചെയ്തു.ഡിസംമ്പർ 3 ന് ഭിന്നശേഷി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ പഠിക്കുന്ന കിടപ്പിലായ 2 കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകുകയും, അവർക്കുവേണ്ടി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു..
ക്രിസ്മസ്സിന് 2 ദിവസം ക്യാമ്പ് സംഘടിപ്പിച്ചു. “ടോട്ടൽ ഹെൽത്ത്” ആയിരുന്നു ശ്രദ്ധേയമായ വിഷയം.വിവിധ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിച്ചു.വ്യക്തിശുചിത്വവും ആരോഗ്യവും, ഫാസ്റ്റ് എയിഡ് . കൗമാരപ്രായവും വ്യായാമവും ഇതെല്ലാം ശ്രദ്ധേയമായ വിഷയങ്ങളായിരുന്നു.
ആഴ്ചയിൽ രണ്ടു ദിവസം, പതിവായി പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്.
സി.പി.ഒ സുരേഷ് മാഷ്,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ.