ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ് വർഷം തോറും വിവിധ മൽസരങ്ങളും പരീക്ഷണങ്ങളും വിദ്യാർഥികൾക്കായി നടത്തിവരുന്നു.കോവിഡ് കാലത്തും ഓൺലൈൻ, ഓഫ്‌ലൈൻ വഴി വിജ്ഞാനപ്രദമായ ഒട്ടേറെ മൽസരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
- ജൂൺ 5ന് പരിസ്ഥിതി ദിനചാരണം വിവിധ പരിപാടികളോടെ ആചരിച്ചു.
- ജൂലൈ മാസം ആദ്യം സയൻസ് ക്ലബ് വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചു.
- പ്രധാനാധ്യാപകൻ പി.എം ഹരിദാസൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ബയോളജി അധ്യാപകൻ അനുരാജ് മാസ്റ്റർ കോവിഡും മനുഷ്യന്റെ അതിജീവനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.വിദ്യാർഥി കെ.സനുഷ സ്വന്തം ശാസ്ത്ര പ്രൊജക്റ്റ് ആധാരമാക്കി
- പ്രചോദനകരമായ പ്രസംഗം നടത്തിയത് ഗ്രൂപ്പ് അംഗങ്ങൾക്ക് ആവേശം പകർന്നു.
- ജൂലൈ 21ന് ചാന്ദ്രദിന പരിപാടി സംഘടിപ്പിച്ചു. കൊളാഷ്, ക്വിസ് എന്നിവ നടത്തി.
- സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിൽ പോസ്റ്റർ രചന മത്സരം, മുദ്രാവാക്യ രചന, ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തി.
- ശാസ്ത്രരംഗം ഉപജില്ലാ തല ഓൺലൈൻ മത്സരങ്ങൾ നടത്തിയതിൽ 'വീട്ടിൽ ഒരു പരീക്ഷണം വിഭാഗത്തിൽ സ്കൂളിലെ ജോയ്സ് സിബി ഒന്നാംസ്ഥാനം നേടി.ശാസ്ത്രഗ്രന്ഥാസ്വാദനത്തിന് റിയ ആൻ മൂന്നാം സ്ഥാനം നേടി.
-
ഓസോൺ ദിന പോസ്റ്റർ രചന മൽസരത്തിൽ നിന്ന്
-
-