കാലം,,,
കാലത്തിനൊത്ത് ചമഞ്ഞ്
ഭൂനിലവറകളങ്കമാക്കിയ കാപാലികനു മുമ്പിൽ
കാലനായ് വന്ന് നൃത്തമാടിടും പ്രപഞ്ചസത്യം
സ്വർഗ്ഗസമാനമായി നെയ്തഭൂവിൽ
നഗരതുല്യമായി വികൃതമാക്കി ഹിംസ തൻകരങ്ങൾ,
പാറക്കെട്ടുകൾക്കിടയിലൂടെ വളരും അരുവിയും
പുളകംകൊള്ളും ചെറുമീനും,
ചരമമടങ്ങുമ്പോഴും ഓർത്തില്ലയാരും
കാലയവനിക കാലനാകുമെന്ന്
ഇന്നിതാ കഷ്ടം ! കാലത്തിനുമുന്നിൽ നമിച്ചിടും
സകലകരങ്ങളും....
കൂട്ടമായ്കൂടാതെ കൂട്ടിനുള്ളിലടച്ചിടും മന്യന്റെ
കണ്ണിൽ കാണുന്നതോ സാമോദം സകല ജീവജാലങ്ങളും
നൃത്തമാടുന്നതും ശാന്തമായ് വിഹരിയ്ക്കുന്നതും