ലോക്ഡൗൺ

12 വയസ്സുകാരൻ റോയി മിടുക്കനായ ഒരു ക്രിക്കറ്റുകളിക്കാരനായിരുന്നു. അവന്റെ അമ്മയ്ക്ക് വനെക്കുറിച്ച് വളരെ അഭിമാനമായിരുന്നു. ഒരൊറ്റ കാര്യത്തിൽ മാത്രം അവന്റെ അമ്മ അവനെക്കുറിച്ച് ദുഖിതയായിരുന്നു. പലപ്രാവശ്യം പറഞ്ഞ് അവൻ കേൾക്കാത്തത് ഒന്നു മാത്രം. അവൻ വൃത്തിയോടെ അവന്റെ വസ്ത്രം ധരിക്കുകയോ കുളിക്കുകയോ രണ്ടുതവണ പല്ലുതേക്കുകയോ ചെയ്യാറില്ല. നഖം വൃത്തിയാക്കാറില്ല. അവൻ അവന് ഇഷ്ടമുള്ള വസ്ത്രം അലക്കാത്തതാണെങ്കിലും മുമ്പ് ധരിച്ചതാണെങ്കിലും കയ്യിൽ കിട്ടുന്നത് ഇടുമായിരുന്നു. ഇന്ന് അവന്റെ ജീവിതത്തിൽ ൽ വിലപ്പെട്ട ദിവസമായിരുന്നു. ഇന്ന് സംസ്ഥാനതല ക്രിക്കറ്റ് സെലക്ഷൺ നടക്കുന്ന ദിവസമാണ്. റോയി ഒരുപാട് നേരം പ്രാക്ടീസ് ചെയ്തതുകൊണ്ട് വൈകിയാണ് കിടന്നത്. അതുകൊണ്ട് പിറ്റേദിവസം നേരത്തെ എഴുന്നേൽക്കാൻ കഴിഞ്ഞില്ല. പതിവുപോലെ അവൻ ഇട്ടിരുന്ന വസ്ത്രം ധരിച്ചിട്ട് പോയി. സെലക്ഷൻ ഉള്ള കാര്യം അമ്മയോട് സൂചിപ്പിച്ചിട്ടുമില്ലായിരുന്നു. അലൻ സ്കൂളിൽ എത്തി സെലക്ഷൻ തുടങ്ങി. റോയിയുടെ ചാൻസ് വന്നപ്പോൾ അവന്റെ സ്പോർട്സ് ടീച്ചർ അവന്റെ കഴിവിനെക്കുറിച്ച് പറയാൻ തുടങ്ങി. റോയി ശരിക്കും സ്വയം അഭിമാനിച്ചു. തെരെ‍ഞ്ഞെടുക്കപ്പെട്ട കുട്ടുകളെ വലതുവശത്തും ബാക്കിയുള്ളവരെ ഇടതുവശത്തും നിർത്തി സെലക്ഷൻ കമ്മറ്റി. അവന് ഇടതുവശത്താണ് ഇടം കിട്ടിയത്. അവന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ അവരോട് പറഞ്ഞു ഞാനാണ് ഈ സ്കൂളിലെ ഏറ്റവും നല്ല കളിക്കാരൻ പിന്നെ എന്തിനാണ് എന്നെ ഇടതുവശത്തു നിർത്തിയത്? അപ്പോൾ അവർ പറഞ്ഞു. ഒരു വൃത്തിയുള്ള വസ്ത്രത്തിന്റെ പ്രാധാന്യം പോലും അറിയാത്തവന് ഒരിക്കലും ഒരു നല്ല കളിക്കാരനാകാൻ പറ്റില്ല. അലൻ അവന്റെ തെറ്റ മനസ്സിലാക്കി. അന്ന് അലൻ ജീവിതത്തിലാധ്യമായി ശുചിത്വത്തിന്റെ നല്ല പാഠം പഠിച്ചു. അതുകൊണ്ട് വ്യക്തിശുചിത്വം എന്നത് ദൈവത്തിന് സമമാണ്. നമ്മൾ സ്വയം വൃത്തി​യോടെ ജീവിച്ചാൽ നമ്മെ ഒരു രോഗവും പിടിപെടില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്ന് നമുക്ക് ഈ ലോക്ഡൗൺ അലസ്ഥ ഉണ്ടാകുമായിരുന്നില്ല.

അഞ്ജന കെ
VI A ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ