സ്കൂൾ വിദ്യാരംഗം ക്ലബ് വളരെ നന്നായി പ്രവർത്തിച്ചുവരുന്നു. 2020ൽ കവിതാലാപന മത്സരത്തിൽ ഉളിക്കൽ ജി എസ് എസ് ലെ ആവണി ശ്രീധരൻ ജില്ലാതലം വരെയെത്തി. ഉപ ജില്ലയിലെ എല്ലാ മത്സരങ്ങളിലും മികച്ച നിലയിൽ പങ്കെടുക്കാൻ സാധിച്ചു. 2021 ഈ അധ്യയനവർഷത്തിൽ ഉപജില്ലാതല മത്സരങ്ങളിലും പങ്കെടുത്ത് സ്കൂളിന്റെ യശസ്സ് ഉയർത്തിയവരാണ് വിദ്യാരംഗം അംഗങ്ങളായ വിദ്യാർത്ഥികൾ. അതിൽ എടുത്തു പറയേണ്ടതാണ് കവിതാ രചനയിൽ ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട കീർത്തി ലക്ഷ്മി. ഇങ്ങനെ സ്കൂളിന്റെ എല്ലാ മികവുകളിലും എടുത്തുപറയാവുന്ന ഒരു ക്ലബ്ബാണ് വിദ്യാരംഗം.