2022-23 വരെ2023-242024-25


വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് തുടക്കമായി

ജി.എച്ച്.എസ്. ഇരുമ്പുഴി 2024-25 അധ്യയന വർഷത്തിലേക്കുള്ള വിദ്യാരംഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. മലയാളം അധ്യാപകമാരായ ഷീജ ഇ എൻ, നിഷ വി, മധുസൂദനൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാരംഗം സ്കൂൾ കോർഡിനേറ്ററായി നിഷ ടീച്ചറെ തെരഞ്ഞെടുത്തു. ഓരോ ക്ലാസിൽ നിന്നും രണ്ട് പ്രതിനിധികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിച്ചു.

വായനവാര പ്രവർത്തനങ്ങൾ

ജി.എച്ച്. എസ്. എസ്. ഇരുമ്പുഴി കുട്ടികൾക്ക് സർഗാത്മക കഴിവുകൾ മെച്ചപ്പെടുത്താൻ സഹായകമായ തരത്തി ൽ വായനവാര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളുടെ തുടക്കം കുറിച്ച് കൊണ്ട് തുഞ്ചൻ പറമ്പ് സന്ദർശനം നടത്തി. കുട്ടികൾ അനുഭവക്കുറിപ്പുകൾ തയ്യാറാക്കി. മികച്ച രണ്ട് കുറിപ്പുകൾക്ക് സമ്മാനം നൽകി.

തുഞ്ചൻ പറമ്പ് സന്ദർശനം

 
തുഞ്ചൻപറമ്പിൽ വിദ്യാർഥികൾ സുനിൽ പി ഇളയിടത്തോടൊപ്പം

ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2024 ജൂൺ 15 ന് തിരൂരിലെ തുഞ്ചൻ പറമ്പിൽ സന്ദർശനം നടത്തി.

തുഞ്ചൻ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ക്ലാസിക്ക് പ്രഭാഷണ പരമ്പര മൂന്നാം ഭാഗത്തിലെ വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം രാവിലെ 10 മണിമുതൽ 12:30 വരെ നടത്തിയ പ്രഭാഷണം കുട്ടികൾക്കും അധ്യാപകർക്കും ഏറെ ഹൃദ്യവും വിജ്ഞാനപ്രദവുമായി.

പുതിയ ഒരു അന്തരീക്ഷത്തിലെത്തിയ പ്രതീതിയായിരുന്നു ഈ യാത്ര സമ്മാനിച്ചത് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

ക്ലാസ് ലൈബ്രറി

ക്ലാസ് ലൈബറി ഉദ്ഘാടനം നടത്തി. കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള സുവർണ അവസരമാണ് ഈ വർഷം നൽകിയത്.

കഥ, കവിത കത്തെഴുത്ത് എന്നീ മേഖലകളിൽ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. രചനകൾ ചേർത്ത് പതിപ്പു നിർമ്മാണം നടത്തുവാനും, മികച്ച രചനകൾക്ക് സമ്മാനം നൽകുവാനും തീരുമാനിച്ചു.

കൂടാതെ തുടർന്നു വരുന്ന ദിവസങ്ങളിൽ പുസ്തക പ്രദർശനം. അതിഥിയ്ക്കൊപ്പം എന്നീ പരിപാടികളും, മേഖലാടിസ്ഥാനത്തിൽ ശില്പശാലകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. രക്ഷിതാക്കളുടെ രചനകൾ ശേഖരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ബഷീർ ഓർമദിനം

ജൂലൈ 5 ബഷീർ ഓർമദിനത്തിൽ, ജി.എച്ച് എസ് എസ് ഇരുമ്പുഴിയിൽ വിവിധ പരിപാടികൾ നടന്നു. കുട്ടികൾ, ബഷീർഅനുസ്മരണ പ്രഭാഷണവും, ബഷീറിന്റെ സാഹിത്യ സംഭാവനകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഗാനാലാപനവും നടത്തി. ബഷീർ കൃതികളിലെ ശ്രദ്ധേയമായ വാക്യങ്ങൾ പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി റീൽസ് മത്സരവും സംഘടിപ്പിച്ചു. ബഷീർ കൃതികൾ, കഥാപാത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മികച്ചരീതിയിൽ കുട്ടികൾ റീൽസ് തയ്യാറാക്കി.

വാങ്മയം ഭാഷാ പ്രതിഭ പരീക്ഷ സ്കൂൾതലം

 
വാങ്മയം

പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാങ്മയം ഭാഷാപ്രതിഭ പരീക്ഷ (സ്കൂൾ തലം) 2024 സെപ്റ്റംബർ 25 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ATL ലാബിൽ വച്ച് നടന്നു. വിവിധ ക്ലാസുകളിൽ നിന്നായി 37 കുട്ടികൾ പങ്കെടുത്തു. അഭിനയ 10 E (34 മാർക്ക്), അമൽ എ.കെ. 10 E (32 മാർക്ക്) എന്നീ കുട്ടികളെ ഉപജില്ലയിലേക്ക് തെരഞ്ഞെടുത്തു.

വിദ്യാരംഗം ഉപജില്ല സർഗോത്സവം

 
സർഗോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചവർ മെമന്റോകളുമായി ടീച്ചറോടൊപ്പം

2024-25 അധ്യയന വർഷത്തിലെ വിദ്യാരംഗം ഉപജില്ല സർഗോത്സവം നവംബർ 9 ന് എ യു പി എസ് മലപ്പുറത്ത് വച്ച് നടന്നു. ജി എച്ച് എസ് എസ് ഇരുമ്പുഴിൽ നിന്നും കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന (ജലച്ചായം), അഭിനയം, നാടൻ പാട്ട്, കാവ്യാലാപനം എന്നീ മേഖലകളിൽ അസ് ലിയ പികെ (9F), റിയ പി(10 B ), ഫിദ കെ.ടി (9 G), യദു ടി (8A),റവാൻ സി.എം ( 9G), ശിഖ പി (9B), അനന്യ കെ(9A) എന്നിവർ യഥാക്രമം പങ്കെടുത്തു. രാവിലെ 10 മണിക്ക് മലപ്പുറം AEO പരിപാടി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 4.30ന് സമ്മാനദാനം നടന്നു. അഭിനയം, ജലച്ചായം, കവിതാരചന എന്നീ മൂന്നു മേഖലകളിൽ ജില്ലാതല സർഗോത്സവത്തിലേക്ക് കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. അന്നേ ദിവസം തന്നെ അധ്യാപകർക്കായി സംഘടിപ്പിച്ച ഒറിഗാമി ശില്പശാലയിൽ സ്കൂളിൽ നിന്നും നിഷ ടീച്ചർ പങ്കെടുത്തു.