നേരം പുലരുന്ന നേരത്തു
ഞാനെൻ മിഴികളിലേകും ഭയാനകദൃശൃം
അടച്ചിരിപ്പാണർപ്പണവും
അടുത്തുവന്ന പ്രവാസികളും
എന്തിനീ വിഷുക്കാലം
കടൽ കടന്നെത്തി നീ..
കൊന്നതൻ പൂക്കാലം
മലയാളിതൻ വിഷുവിന്
കണി തന്നെ കൊറോണാ വൈറസ്
കണിക്കൊപ്പമായ് കോറോണ..
വിഷുവിലും പടർന്നെത്തുമോ?
കേരളത്തിനപ്പൂറം ലോകത്തെ തന്നെനീ
ഭീതിയിലാഴ്ത്തി രസിപ്പതില്ലേ പ്
രാർത്ഥനാഭരിതരായ് ലോകരെങ്ങൂം
ശുചിത്വമാണ് നിനക്കെതിരായ്
നമുക്കായുധം പ്രതിരോധവും
മനോധൈര്യവുമാണിന്ന് നമുക്കാശ്വാസം
റോഡുകൾ നിശബ്ദമാക്കി നിൻ വരവുക്കൊണ്ട്
ഒട്ടേറെ ദോഷവും ഗുണവുമുണ്ട്
ഇന്നു നീ കാരണം ബാക്കിയായ് പരീക്ഷയും
മാറ്റുവാൻ കഴിയുമെന്നുറപ്പുണ്ട് തീർച്ചയായ്...