ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്ത് ലക്ഷം മാസ്ക് ചാലഞ്ച്

കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കൽ സർക്കാർ നിർബന്ധമാക്കിയ കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ ഇതിന്റെ ഭാഗമായി ഭാരത് സ്കൗട്ട് & ഗൈഡ്സ് ദേശീയ / സംസ്ഥാന / ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ്സ് കുട്ടികൾ ഇതിനോടകം മാസ്ക് നിർമ്മിച്ച് നിരവധി സ്ഥലങ്ങളിൽ നൽകിക്കഴിഞ്ഞു. പത്ത് ലക്ഷം മാസ്ക് ചാലഞ്ച്-ൽ പങ്കാളികളായി .തയ്യൽ അറിയുന്ന എല്ലാ അധ്യാപകരും, രക്ഷിതാക്കളും കുട്ടികളും 'സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്യത്തിൽ നടത്തുന്ന ഈ സേവന പ്രവർത്തനത്തിൽ പരമാവധി പങ്കാളികളായി. സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകൾ അവരവരുടെ വീടുകളിൽ വെച്ച് നിർമ്മിച്ച മാസ്ക്ക് അരീക്കോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ വിജയൻ സാറിനു കൈമാറുന്നു .സ്കൂളിലെ ഗൈഡ് അധ്യാപിക ശ്രീമതി റോസ്ലീ മാത്യൂ നേതൃത്വം നൽകി.

ജൂൺ 5. ലോക പരിസ്ഥിതി ദിനം' ഒരു കൊറോണ കാലത്തെ പരിസ്ഥിതി ദിനം.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്,കൂൾ ക്യാമ്പസിൽ ടീച്ചേഴ്‍സും വീടുകളിൽ കുട്ടികളും ഫലവൃക്ഷതൈകൾ വെച്ചു പിടിപ്പിക്കുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക