സ്നേഹമാം ലോകമേ
മുന്നിൽ വസിക്കുമീ
ജീവന്റെ അംശങ്ങൾ അല്ലെ നമ്മൾ
ദൈവമാം ശക്തിയെ
നീ തന്ന സ്നേഹവും
ദൂരേക്ക്മാഞ്ഞുപോയല്ലോ
കാണാം നമുക്കെന്നും
കണ്ണീരിൻ വാർത്തകൾ
ദൈവമേ ! നീ കാണുകില്ലേ
ലോകം വിറക്കുന്നു
പേടിപോൽ തൂങ്ങിടും
രോഗമേ... നീ പോയ് മറയു.......
ആനന്ദ കടലായ് ഒഴുകുന്ന ഭൂമിയിൽ
ഇന്നിതാ....
കണ്ണീരിൻ പ്രാർത്ഥനകൾ
കേരളമുൾപ്പെടെ ഭൂമിയിൽ വന്നൊരു
കാട്ടാള രോഗമേ മാഞ്ഞുപോകു.....
ഒത്തൊരുമിച്ചു അകറ്റാം
കൊറോണയെ
കൈ കൂപ്പിടാം നന്മതൻ നാളുകൾക്ക്.....