ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/കാലമാകുന്ന നൗകയിൽ

കൈ കോർക്കാം

ഹേ മനുഷ്യാ;
നീ മറന്നുവോ നിൻ കരങ്ങളാൽ
വേദനിപ്പിച്ച ജീവകണങ്ങളെ

കാറ്റിൽ ആർത്തിരമ്പി വരുന്ന
അവയുടെ രോദനം നീ കേട്ടുവോ

നിൻ ശക്തിയെല്ലാം ഇപ്പൊ
എവിടെ പോയി   ഒരു
പുൽത്തകിടിയെ പോലെ വെറും
നിസ്സാരനായില്ലേ നീയിപ്പോൾ

ബന്ധങ്ങൾ ഇപ്പോൾ നിനക്ക്
വെറും ബന്ധനങ്ങൾ മാത്രമാണ്
ഒന്നു വീണാൽ പോലും
താങ്ങാൻ നിൻ മിത്രങ്ങൾ
എവിടെ പോയി

എവിടെയും വിജനത മാത്രം
മനുഷ്യൻ മനുഷ്യനെ പേടിക്കുന്ന കാലം
ഇത് നിൻ പ്രവർത്തിയുടെ ഫലമാണ്
ഇത് അതിജീവിച്ചേ മതിയാകൂ
പുതിയ ഭൂമിയെ കെട്ടിപ്പടുക്കാം          
മുന്നേറാം
 

ഷമീമ ബത്തൂൽ എൻ പി
8 D ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത