വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് ആർട്സ് ക്ലബ്.കല വാസനയുള്ള കുട്ടികളെ ജൂൺ മാസത്തിൽ ഒരു പ്രത്യേക പരീക്ഷയിലൂടെ കണ്ടെത്തുന്നു.പിന്നീട് ഓരോ മേഖലയിലും പരിശീലനം നൽകുന്നു.വിവിധ ദിനാചരണങ്ങളിലും സ്കൂൾ റേഡിയോ പ്രോഗ്രാമ്മുകളിലും കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. സ്കൂൾ ഗായക സംഘം രൂപീകരിച്ചു പ്രവർത്തിക്കുന്നു.

പ്രളയം ബാധിച്ച കേരളത്തെ രക്ഷിക്കാൻ പാട്ടുപെട്ടിയുമായി ഇറങ്ങിയ ഗായക സംഘത്തിലെ പ്രധാന ഗായകർ എല്ലാം നമ്മുടെ സ്കൂളിലെ കുട്ടികൾ ആയിരുന്നു