ജി.എച്ച്.എസ്. മുന്നാട്/അക്ഷരവൃക്ഷം/ വിതുമ്പുന്ന ഓർമകൾ
വിതുമ്പുന്ന ഓർമകൾ മുല്ലശ്ശേരി ഗ്രാമത്തിലെ ഒരു പഴയ പ്രതാപ തറവാട് ആണ് മംഗലത്ത് വീട്.ആധുനികത തറവാടിനെ മാറ്റിക്കളഞ്ഞെങ്കിലും ഇന്നും നാട്ടുകാർക്കു ഒരു ബഹുമാനമുണ്ട് അവിടത്തെ അൾക്കാരോട്.......
"മുത്തശ്യേ....." "എന്താ കുഞ്ഞുമോളെ.." "നമ്മുടെ പുഴവക്കത്ത് ഒരു വലിയ കെട്ടിടം ഇല്ലേ? അത് മുൻപ് വലിയൊരു ഫാക്ടറി ആണെന്ന് അപ്പു പറഞ്ഞു ... ശരിയാണോ മുത്തശ്ശി..?" ദേവിമുത്തശ്ശിടെ പേരക്കുട്ടിയായ കുഞ്ഞുമോളുടെ സംശയം മുത്തശ്ശിയെ ഓർമകളിലാഴ്ത്തി. തറവാട്ടിലെ കുസൃതിക്കുടുക്കയാണ് അവൾ .. "അതെല്ലൊ കുട്ടിയെ.." "എന്നാ കുഞ്ഞുമോൾക്ക് മുത്തശ്ശി അതെന്താ ഇപ്പോൾ അടച്ചിരിക്കണേ എന്ന് പറഞ്ഞു തരുവോ?" "അതൊക്കെ ഒരു വലിയ കഥയാ.." "സാരൂല്യ... മുത്തശ്ശി പറ" പണ്ട് മുത്തശ്ശി സ്കൂളിൽ ടീച്ചർ ആയിരുന്നു . അപ്പോൾ ഈ മുത്തശ്ശിക്കും ഒരു മുത്തശ്ശി ഇണ്ടായിരുന്നു. നാണുവമ്മ എന്നാ പേര്... ഒരു ദിവസം ശങ്കരൻ ഓടി വന്നു നാണുവമ്മയോട് പറഞ്ഞു.. "നാണുവമ്മ അറിഞ്ഞോ നാട്ടിലെ വിശേഷം വല്ലതും?" "എന്താ ശങ്കരാ നീ തെളിച്ചു പറയണുണ്ടോ.." "നമ്മുടെ ഗോപാലൻചേട്ടന്റെ മകന്റെ ആ വലിയ ഫാക്ടറി ഇല്ലേ.. അതിനുചുറ്റും നാട്ടുകാർ സമരം കുടിയിരിക്കാ.." "അതെന്താപ്പോ കഥ.. അവർ നല്ല ആൾകാർ അല്ലെ .. നാട്ടിൽ എല്ലാവർക്കും ഉപകാരം അല്ലെ ആ ഫാക്ടറിക്കാർ ചെയ്തുള്ളൂ.." "അതൊക്കെ തട്ടിപ്പാ.. കഴിഞ്ഞ ആഴ്ച്ച ആശുപത്രിയിൽ കൊണ്ടുപോയിലെ കൊറച്ചു പേരെ..അവരിൽ ചിലർ മരിച്ചില്ലെ.. അതൊക്കെ ആ ഫാക്ടറിലെ വിഷം നിറഞ്ഞ മാലിന്യം വഴി ആണത്രേ..' "അതെങ്ങനെയ സംഭവിച്ചത് ..." "അവർ മാലിന്യം മുഴുവനും പുഴയിലേക്കാ ഒഴുക്കിവിട്ടേ .. അത് മീനുകൾ കഴിച്ചു.. ആ മീനുകളെ കഴിച്ച ആൾക്കാർക്ക് അസുഖവും വന്നു ..." " എന്റെ ശങ്കരാ... നമ്മളുടെ കണ്ണിൽ പൊടി ഇട്ടുവല്ലോ അവർ.. ആരും ഒന്നും അറിഞ്ഞില്ലലോ ഈശ്വരാ.." "എല്ലാം കള്ളക്കൂറ്റങ്ങളാ." ശങ്കരൻ ഒരു ദീർഘനിശ്വാസം വിട്ടു. നാണുവമ്മ ഓർത്തു .. കഴിഞ്ഞ ആഴ്ചയാണ് ആ വാർത്ത പരന്നത് .. എല്ലാവരും പറഞ്ഞ് നടന്നു അജ്ഞാതരോഗം എന്ന് .. നാട് ഇതുവരെ ഇങ്ങനെ ആയിട്ടില്ല.. എത്ര പേരാ നമ്മിളിൽ നിന്ന് വിട്ട് പോയേ വേറെ ലോകത്തേക്ക് ... ഇപ്പോഴല്ലേ അറിയണെ.. ഇതാണ് സംഭവം എന്ന് ... "മുത്തശ്യേ .. മുത്തശ്യേ.. എന്താ ഇങ്ങനെ ഓർക്കണേ..." "ആ ഫാക്ടറിടെ കാര്യാ ദേവി.." "അതൊക്കെ ഈ ദേവി പൂട്ടിക്കും .. നമ്മളെ നാടിനെ നശിപ്പിക്കണെ ഒന്നും ഇവിടെ ഉണ്ടാവാൻ നമ്മൾ സമ്മതിച്ചു കൂടാ.. അല്ലെ മുത്തശ്ശി .." "ശരിയാ കുട്ടി.." അങ്ങനെ നാട്ടിലെ എല്ലാവരുടേം ആഗ്രഹം പോലെ എല്ലാവരും ചേർന്ന് നാടിന്റെ നാശത്തിലേക് നയിക്കാൻ കാരണമായ ആ ഫാക്ടറിയെ പുട്ടിപ്പിച്ചു... "ദേവി .. അങ്ങനെ അത് പൂട്ടി അല്ലെ ... എന്റെ മോൾ മിടുക്കിയാ ..." "ഫാക്ടറി വരണു എന്ന് അറിഞ്ഞപ്പോഴേ ഞാൻ പറഞ്ഞതാ.. ഇതൊന്നും നല്ലത് അല്ലെന്ന് ... എത്ര മരങ്ങളാ അവർ മുറിച്ചത്.. ഇപ്പോൾ അവിടെ ഒരു മരം പോലും അവശേഷിക്കുന്നില്ല ... അത് മാത്രോ .. മാലിന്യങ്ങൾ ഒഴുക്കിവിട്ട് നമ്മളെ പുഴയെയും അവർ മലിനമാക്കിലെ..നമ്മുടെ സുന്ദരമായ പ്രകൃതിയെ അല്ലെ അവർ നശിപ്പിച്ചത്.. " "അതേ ദേവി.. ആ പഴയ ഗ്രാമം എത്ര മനോഹരമായിരുന്ന് ..അവർ പ്രകൃതിയെ വേദനിച്ചപ്പോൾ ഫലം കിട്ടിയത് നമ്മളെ ആൾക്കാർക്ക് അല്ലെ.. ഒരുപാട് മരണം വേണ്ടിവന്നു നമ്മുടെ ഒക്കെ ചിന്തതന്നെ മാറാൻ..." "ശരിയാ മുത്തശി .. ഇനി ഒരു തരത്തിലും അങ്ങെയുള്ള ഒരു പ്രവർത്തനവും ഈ നാട്ടിൽ നമ്മൾ അനുവദിക്കുകയില്ല.." "ഇപ്പോൾ എന്റെ കുഞ്ഞുമോൾക് മനസിലായോ .. എന്താ കഥ എന്ന്.." "എന്താ മുത്തശ്ശിയും മോളും കൂടി ..?" കുഞ്ഞുമോളുടെ അമ്മയാണ്.. "മുത്തശ്ശി പഴയ കഥ ഒക്കെ പറഞ്ഞു തന്നതാ അമ്മേ.." "ആണോ.." "ഉം .. അമ്മേ ഞാൻ ഇനി നമ്മുടെ പ്രകൃതിയെ നല്ലപോലെ സംരക്ഷിക്കും ... അല്ലേൽ നമുക്ക് ദോഷം വരും.." "ആഹാ.. എന്താ എന്റെ കുഞ്ഞുമോൾക് പറ്റിയെ ..എന്തായാലും നല്ല മിടുക്കി കുട്ടി.." 'അമ്മ പറയണത് കേട്ട് കുഞ്ഞുമോൾ ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അകത്തേക്കു ഓടിപ്പോയി ...
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |