സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


 പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടം പേരാമ്പ്രപ്ലാന്റേഷനിൽ ആരംഭിച്ച കാലത്ത് ഇവിടെ നിരവധി തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അവരുടെ മക്കൾക്ക്   ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അതിനാൽ പ്ലാന്റേഷൻ കോർപറേഷന്റെ കീഴിൽ 1974ൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു.  ലീലാവതി ടീച്ചർ ആയിരുന്നു ഇവിടുത്തെ ആദ്യ അധ്യാപിക.ഒരു ഓല ഷെഡ്ഡിലായിരുന്നു യിരുന്നു ആദ്യം സ് ക്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട്  ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.



    അപ്പർ പ്രൈമറി വിദ്യാലയ ത്തോടനുബന്ധി,ച്ച് 2013 ൽ RMSA ഹൈസ് ക്കൂൾ സ്ഥാപിച്ചു. 2016 ൽ അപ്പർ പ്രൈമറി വിദ്യാലയം ഹൈസ് ക്കൂളിന്റെ ഭാഗമായി തീർന്നു. ഗവ.ഹൈസ് ക്കൂൾ പേരാമ്പ്ര പ്ലാന്റേഷൻ എന്നറിയപ്പെടുകയം ചെയ്തു.


2013 ൽ നാട്ടുകാരുടെയും പി.ടി എ എന്നിവരുടെ അപേക്ഷ പരിഗണിച്ച് ഗവൺമെന്റ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.2013 ജൂണിൽ 8 , 9 ക്ലാസ്സുകൾ ആരംഭിച്ചു.തുടർന്ന് 2015 മാർച്ചിൽ സൂളിന്റെ ചരിത്രത്തിലേ ഒന്നാമത്തേ SSLC ബാച്ച് പരീക്ഷ എഴുതി .. ഇപ്പോൾ ശ്രീമതി ആസ്യ.കെ.കെ ഹെഡ്മിസ്ട്രസ് ചുമതല നിർവ്വഹിക്കുന്നു.