ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി

ഒരു കൊറോണക്കാലത്ത്

ഭീതിയിലാഴുന്നു ലോകമെങ്ങും സദാ-
പ്രാര്ത്ഥനയിലാണു പാരിടവും.
പാതയോരത്തില്ല നീണ്ടനിരകളില് ‍
പണ്ടു കണ്ടിരുന്നണ വണ്ടികളും.
മാളിലും ഷോപ്പിലും തിങ്ങിയ സമ്പന്ന
ഷോപ്പിംഗു പോലും കാണുന്നില്ല.
കൊള്ളയില്ല കൊലപാതകങ്ങളും
റോഡിലപകട ഭീതിയില്ല.
പാരാകെ രോഗം പരക്കാതിരിക്കാന് ‍
പാത നിറയെ പോലീസുണ്ട് .
മുന്നിലായ് മുഖ്യമന്ത്രിയുണ്ട് .
തൊട്ടടുത്താരോഗ്യ മന്ത്രിയുണ്ട് .
കോവിഡെന്ന ചെറു കീടമയ്യോ
പാരാകെ പെയ്യുന്നു മാരിയായി.
വല്ലാതെ വിറയ്ക്കുന്നു ലോകമെല്ലാം
തെല്ലൊരു ശ്രദ്ധ നമുക്കും വേണം
വീണുപോയ് വമ്പന് ‍ രാജ്യങ്ങളും
കൊച്ചുകേരളമിന്നിതാ മാതൃകയായ് .

അമീന റെയ്ഹാന് ‍
7B ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത