താരകൾ തൻ ഉറ്റതോഴനായ്
മേവുന്ന പൂനിലാവേ.....
നീയൊരു രാജാവായ് വിരാചിക്കുമ്പോൾ
നിന്നെ ഒന്നു തൊടാൻ ഞാൻ കൊതിച്ചുപ്പോകുന്നു
നിൻ തൂ വെളിച്ചത്തിൽ രാവും പകലായ് തോന്നും
ആകാശവീഥിയിൽ നി സഞ്ചരിക്കുമ്പോൾ
താരകൾ നിന്നെ നോക്കി പുഞ്ചിരിതൂകുന്നു
ആകാശമാകുന്ന ഉദ്യാനത്തിൽ നാക്ഷത്രങ്ങളോടൊപ്പം
നീ തുള്ളിക്കളിക്കുന്നു
അതുകാൺകെ നീയാക്കാൻ ഞാനും കൊതിച്ചിടുന്നു
താരക പെണ്ണുങ്ങൾ നിന്നെ പുൽക്കുമ്പോഴുള്ള
നിൻ കള്ളച്ചിരിക്കെന്തുഭംഗി...
ആ മന്ദസ്മിതത്തിൽ മുങ്ങി ഞാൻ നിന്നിടുന്നു..