ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ

തിരിച്ചറിവുകൾ 

ഇന്നത്തെ പകലുകൾ
കാത്തിരിപ്പുകളാണ്
തിരക്കിൻ വിഷപ്പുക
വലിച്ചു കയറ്റിയ ഞാൻ
ഇന്നാണ് ശരിക്കും നിശ്വസിക്കുന്നത്.
ആളൊഴിഞ്ഞ വഴിയോരങ്ങളിൽ
ഞാനെന്നാത്മാവിനെ
തിരയുകയാണ്
സന്ധ്യകളിൽ
ആർദ്രമായൊരുൾക്കാഴ്ച
തിരയുകയാണ്
വെയിലിൽ സമൃദ്ധിയുടെ
കണിക്കൊന്നകൾ
തിരയുകയാണ്
മഴയിൽ
തകർത്തു പെയ്ത ഓർമ്മകളെ
തിരയുകയാണ്
ഉള്ളുലയ്ക്കുന്ന ഭീതിയും
ദയാവായ്പും
മാനവികതയുടെ താങ്ങും
ഞാനിന്നു തിരിച്ചറിയുകയാണ്
ഇന്നത്തെ പകലുകൾ
വെളിപാടുകളാണ്.
 

അജ്മി നൗഷാദ്
9 C ഗവ.എച്ച് .എസ് .എസ്. പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത