ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ എന്റെ ലോക്ക്‌ഡൗൺ കാലഅനുഭവങ്ങൾ

എന്റെ ലോക്ക്‌ഡൗൺ കാലഅനുഭവങ്ങൾ

23, തിയ്യതിയിലെ 'MATHS' പരീക്ഷയ്ക്കായി 21ഉം 22ഉം ഇരുന്നു PREPARE ചെയ്യുമ്പോഴായിരുന്നു വീട്ടിന്റെ പുറകിൽ വച്ച ചാരുകസേരയിൽ ഇരുന്ന് വാട്സാപ്പ് നോക്കി അച്ഛൻ പറഞ്ഞത് SSLC, Plus Two പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നുവെന്ന്, സത്യം പറഞ്ഞാൽ കിളി പോയിരുന്നു എന്റെ. സന്തോഷിക്കുകയാണോ സങ്കടപ്പെടുകയാണോ വേണ്ടതെന്ന് എനിക്ക് പോലുമറിയില്ല. MATHSനായി ധാരാളം സമയം കിട്ടുമെന്ന് ഒരു വശം,GAME കളിച്ചിരിക്കണമെന്നു മറ്റൊരു വശം. ലോക്ക്ഡൗൺ കാലം നീണ്ടുവരുംതോറും ഞാൻ ആ രണ്ടു കാര്യങ്ങളും ചെയ്തുകൊണ്ടേയിരുന്നു. ആയിടയ്ക്കാണ് എന്റെ ചേട്ടൻ തിരുവനന്തപുരത്തുനിന്ന് വന്നത്.ലോക്ക്ഡൗണിനു കാരണമായ COVID-19 എന്ന ലോകമെമ്പാടുമുള്ള മഹാമാരി യുടെ കാരണം ചേട്ടന്റെ കോളേജിലെ വിദ്യാർഥിളോടല്ലാം വീട്ടിലേക്കു പോകാൻ പറഞ്ഞു.ട്യൂഷൻ ക്ലാസ് കഴിയുന്നത് വരെ എനിക്ക് ഉറങ്ങാൻ അധികം സമയം കിട്ടാറില്ല. ഇപ്പോൾ എന്റെ പ്രധാനജോലി ഉറക്കമാണ്. അതും സാധാരണപോലല്ല.10 മണിക്ക് അത്താഴം കഴിച്ചാൽ 11 മാണി മുതൽ 1 മണിവരെ ചേട്ടന്റെ ഒപ്പം ഗെയിം കളിച്ചിരിക്കുകയാണ് പതിവ്. എന്നാലും ലോക്ക്ഡൗണ് ദിനങ്ങളിലെ വലിയൊരു ഭാഗം ഞാൻ പഠനത്തിനായി ഉപയോഗിച്ചിരുന്നു. ക്ലാസ് ഗ്രൂപ്പിൽ വരാറുള്ള എക്സാം വർക്ഷിറ്റുകൾ സെന്റ് ചെയ്ത് തരുമ്പോൾ ആദ്യമൊക്കെ എനിക്ക് ഇന്ററെസ്റ് ഉണ്ടായിരുന്നില്ല. പിന്നീട് അതു ചെയ്തു ചെയ്ത് എനിക്ക് ഇഷ്ടമായിതുടങ്ങി.KSTA നടത്തിയ ഓൺലൈൻ മോക്ക് ടെസ്റ്റ് എനിക്ക് വളരെ സഹായകമായി തോന്നിയിരുന്നു. വീട്ടിലിരുന്നു ചുമ്മാ ബോറടിക്കേണ്ട എന്നുവിചാരിച്ചപ്പോഴാണ് ഞാനും എന്റെ കസിൻസും ചേർന്ന് ഒരു ഏറുമാടം കെട്ടാൻ തിരുമാനിച്ചത് അതിനായ് ഞങ്ങൾ മുറിച്ച മുളയുടെ എണ്ണത്തിന് കണക്കില്ല. അതിന്റെ ഉദ്ഘാടനം അടുത്തു തന്നെ ഉണ്ടാകും.എന്നിരുന്നാലും ആദ്യമായിട്ടാണ് 2 മാസത്തെ നീണ്ട അവധി ഇങ്ങനെ കഴിച്ചുകൂട്ടുന്നത്. ലോക്ക്ഡൗൺ തുടങ്ങിയതിനുശേഷം ചക്കയായിരുന്നു വീട്ടിലെ പ്രധാനഭക്ഷണം.ലോക്ക്ഡൗണ് വന്നതുകൊണ്ട് എല്ലാ ദിവസവും പ്രാതൽ ഒഴികെ ബാക്കി എല്ല ഭക്ഷണസമയത്തും പാത്രത്തിൽ ചക്കപ്പുഴുക്കോ, ചക്ക ഉപ്പേരിയോ കാണും. ഈ ലോക്ക്ഡൗൺ കാലത്തിനിടയിൽ ചക്ക കൊണ്ടുണ്ടാക്കേണ്ട ഒരു വിഭവവും ഇനി ഞാൻ കഴിക്കാനില്ല. ചക്കപപ്പടം മുതൽ ചക്കകട്ടെറ്റ് വരെ ഞങ്ങൾ ഉണ്ടാക്കി.അവധിയെ കാത്തുനിന്ന എനിക്ക് ഇപ്പോൾ സ്കൂൾ ജീവിതത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.




Adithyan TP
X A ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം