ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/കൊറോണക്കാലം പകർന്ന പുത്തൻ അനുഭവം
കൊറോണക്കാലം പകർന്ന പുത്തൻ അനുഭവം
ഞാൻ ജനാല തുറന്ന് പുറത്തു നോക്കി. എങ്ങും പക്ഷികളുടെ കലപില ശബ്ദം. വാഹനങ്ങളും ആൾക്കാരുമില്ലാത്ത ആരവമൊഴിഞ്ഞ നിശ്ചലമായ റോഡ്. കുട്ടികൾ എന്നും കളിക്കാൻ വരുന്ന ഗ്രൗണ്ട് ഒഴിഞ്ഞുകിടക്കുന്നു. വീടു പണി പകുതി വെച്ചു നിർത്തി പണിക്കാരൊഴിഞ്ഞു പോയി. നിശബ്ദമായ അന്തരീക്ഷം എങ്ങും വല്ലാത്തൊരു ശാന്തത. മൂക്കും വായും പൊത്തി ഭീതിയോടെ ആളുകൾ നടന്നു നീങ്ങുന്നു. പക്ഷേ എനിക്കു തോന്നിയത് ഈ കൊറോണക്കാലം പ്രകൃതിക്ക് ഏറ്റവും സന്തോഷം പകരുന്ന ദിനങ്ങളാണെന്നാണ്. വാഹനങ്ങളില്ലാത്ത, പരിസരമലിനീകരണമില്ലാത്ത പ്രകൃതിയിൽ പക്ഷിമൃഗാധികൾ മനുഷ്യ ശല്യമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്ന കാലം. വിഷപ്പുകയില്ലാത്ത മാലിന്യമില്ലാത്ത അന്തരീക്ഷം. പ്രകൃതിക്ക് അതിന്റെ ശ്വാസകോശം തിരിച്ചുകിട്ടിയ അനുഭവം. ആളുകൾ വീട്ടിലെ മാലിന്യങ്ങൾ സ്വന്തമായി സംസ്ക്കരിക്കാൻ തുടങ്ങി., സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങിയതോടെ വിഷരഹിത പച്ചക്കറി മനുഷ്യാരോഗ്യം നന്നാക്കി. അതോടൊപ്പം അച്ഛനോടും അമ്മയോടും ഏട്ടനോടും സംസാരിക്കാനും കളിക്കാനും സന്തോഷം പങ്കുവെയ്ക്കാനും ഏറെ സമയം കാട്ടി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |