ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/ബുദ്ധിയാണ് ശക്തി

ബുദ്ധിയാണ് ശക്തി

പണ്ട് പണ്ട് ഒരു പട്ടണത്തിൽ അയങ്ക, തങ്കമ്മ എന്നീ ദമ്പതികൾ ഉണ്ടായിരുന്നു. അയങ്ക വളരെ ബുദ്ധിമാനായിരുന്നു. അവർക്ക് വീടില്ലായിരുന്നു. അതുകൊണ്ട് അവർ ഒരു വീട് അന്വേഷിക്കാൻ തുടങ്ങി. അവർ നടന്ന് നടന്ന് നടന്ന് , അടുത്തുള്ള ഗ്രാമത്തിൽ എത്തി. അവർ അവിടെ കണ്ടവരോടെല്ലാം വീട് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു, ഇവിടെ അടുത്ത് ഒരു പ്രേത ബംഗ്ലാവ് ഉണ്ട് . ഇത് കേട്ട് പേടിച്ച് തങ്കമ്മ ബംഗ്ലാവിലേക്ക് പോകണ്ട എന്ന് പറഞ്ഞു. അയങ്ക തങ്കമ്മയെ ആശ്വസിപ്പിച്ചു, ബംഗ്ലാവിലേക്ക് പോയി. അവർ ബംഗ്ലാവിൽ കയറിതും ബംഗ്ലാവിന്റെ വാതിൽ അടഞ്ഞു. വലിയ ശബ്ദമുണ്ടാക്കുകയും ചെയ്തു. തങ്കമ്മ ആകെ പേടിച്ചു വിറച്ചു. അയങ്ക ധൈര്യത്തോടെ നിന്നു. പെട്ടെന്ന് ഒരു പ്രേതം പ്രത്യക്ഷപ്പെട്ടു. അയാൾ പൊട്ടിച്ചിരിച്ചു ഹ ഹ ഹ... പ്രേതം അവരോട് പറഞ്ഞു, നിങ്ങൾ എന്തിനിവിടെ വന്നു? ഞങ്ങൾ വീട് അന്വേഷിച്ചു വന്നതാണ്. ഇവിടെ ചില നിബന്ധനകൾ ഉണ്ട്, അത് പാലിച്ചാൽ നിങ്ങൾക്ക് ഞാൻ ഈ വീട് നൽകാം. നിബന്ധനകൾ എന്തെല്ലാമാണ് എന്ന് അയങ്ക ചോദിച്ചു.<
1. നിങ്ങൾ കുളിക്കരുത് <
2. മീൻ കറി വെച്ചു കഴിക്കണം<
3. പാത്രം കഴുകരുത് <
4. ഇവിടെ വൃത്തിയാക്കരുത്<
5. പാത്രം കഴുകരുത്<
വിചിത്രമായ നിബന്ധനകൾ കേട്ട് ദമ്പതികൾ അന്തംവിട്ടു. എങ്കിലും അങ്ങനെ ചെയ്യാമെന്ന് അവർ സമ്മതിച്ചു. <
ഒരു ദിവസം നനഞ്ഞ രീതിയിൽ വന്ന ദമ്പതികളെ കണ്ടു പ്രേതം ദേഷ്യത്തോടെ പറഞ്ഞു. ഞാൻ പറഞ്ഞിട്ടില്ലേ കുളിക്കരുതെന്ന്. എന്റെ ഒരു നിബന്ധന നിങ്ങൾ പാലിച്ചില്ല . അപ്പോൾ അയങ്ക പറഞ്ഞു മീൻ പിടിച്ചപ്പോൾ നനഞ്ഞതാണ്. ശരി , എനിക്ക് മീൻ ഇല്ലാതെ പറ്റില്ല. അതിനാൽ നിങ്ങൾ കുളിച്ചോളൂ.. പിന്നീട് അയങ്ക പാത്രങ്ങളിൽ നിറയെ തേരട്ടയെയും പുഴുക്കളെയും കൊണ്ടിട്ടു. തേരട്ടയെയും പുഴുക്കളെയും കാണാനിടയായ പ്രേതം എന്താണ് ഈ പാത്രത്തിൽ നിറയെ പുഴുക്കൾ എന്ന് ചോദിച്ചു. ഭക്ഷണശേഷം കഴുകാതെ ഇരുന്നപ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാൻ പുഴു വന്നതാണ് എന്ന് പറഞ്ഞു. അങ്ങനെ പാത്രം കഴുകിക്കോളൂ എന്ന് പ്രേതം പറഞ്ഞു. അതുപോലെ അയങ്ക ഒരു പാമ്പിനെ വീടിനകത്തിട്ട് ബഹളമുണ്ടാക്കി. തങ്കമ്മ പേടിച്ചു കരയാൻ തുടങ്ങി. ഈ ശബ്ദം കേട്ട് പ്രേതം പ്രത്യക്ഷപ്പെട്ടു. എന്താണ് കാര്യം എന്നന്വേഷിച്ചു. വീടിനകത്തു ചപ്പുചവറുകൾ ഉള്ളതിനാൽ അതിനുള്ളിലെ എലിയെ പിടിക്കാൻ വന്നതാണ് എന്ന് പറഞ്ഞു. ഇതുകേട്ട് പ്രേതം വൃത്തിയാക്കി കൊള്ളാൻ പറഞ്ഞു. അങ്ങനെ ആ നിബന്ധനയും മാറിക്കിട്ടി. പ്രേതം അപ്രത്യക്ഷമായി. അങ്ങനെ ബംഗ്ലാവ് അയങ്കക്കും തങ്കമ്മയ്ക്കും കിട്ടി. ബുദ്ധിയുണ്ടെങ്കിൽ നമുക്ക് രക്ഷയുണ്ട്..

മാജിദ ഫർസാന
6 B ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണ്,‍ വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ