ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം മഹാമാരിയെ

നമുക്ക് പ്രതിരോധിക്കാം മഹാമാരിയെ

യാതൊരു അറിയിപ്പും ഇല്ലാതെയെത്തിയ കൊറോണ എന്ന കുഞ്ഞൻ വൈറസ് ലോകത്താകമാനം മരണം കൊയ്ത് യാത്ര തുടരുന്നു. നിപയും പ്രളയവും മൂലമുണ്ടായ നഷ്ടങ്ങളും വേദനകളും വിട്ടൊഴിയുന്നതിനുമുമ്പേ അടുത്ത മഹാവിപത്തും എത്തി. ലോകത്തെ ഒന്നടങ്കം ഇല്ലാതാക്കുക എന്ന വലിയ ലക്ഷ്യം മാത്രമേയുള്ളൂ ഉള്ളൂ അദൃശ്യശക്തിയ്ക്ക്. സാമൂഹികമായ ഇടപെടലിലൂടെ പടർന്നു പന്തലിക്കുന്ന മഹാ ദുരന്തത്തെ തടഞ്ഞുനിർത്താൻ എല്ലാ ഗവൺമെൻറ്കളും ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ്. തിരക്കുകളിൽനിന്നു തിരക്കുകളിലേക്ക് വഴുതിവീഴുന്ന മനുഷ്യജീവിതം അതോടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി. പാവങ്ങളെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ലോക് ഡൗണിൽ സമം. വിജനതയുടെ മഹാ തിരമാലകൾ ആഞ്ഞടിച്ച നാടും നഗരവും. നിശബ്ദത നിറഞ്ഞ തെരുവോരങ്ങളിൽ ഭയത്തിന്റെ ഇരുട്ട് മാത്രം ബാക്കിയായി. ഓട്ടവും നെട്ടോട്ടവുമില്ല. ഒരു നീണ്ട വിശ്രമമാണ് ലോക് ഡൗൺ നമുക്ക് സമ്മാനമായി നൽകിയത്. <
രാപ്പകലില്ലാതെ നെട്ടോട്ടമോടുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും സമൂഹം നൽകിയത് ദൈവത്തിൻറെ വിലയാണ്. ആരാധനാലയങ്ങൾ പോലും കതകടച്ച നേരം. കാക്കിയുടെ രാജഭടന്മാർ കാവലാളായി ചുറ്റും റോന്തുചുറ്റുന്നു. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഇവിടെ യാതൊരു പ്രസക്തിയും ഇല്ല. പകരം പ്രതിരോധമാണ് പ്രതിവിധി. നമ്മൾ ദൈവത്തിന്റെ മാലാഖമാർ പറയുന്നത് കേൾക്കണം. അങ്ങനെ രോഗപ്രതിരോധശേഷി വർധിപ്പിച്ച് ഈ കൊറോണയെ നേരിടാം. <
മാസ്കും ഹാൻറ് വാഷും ഉപയോഗിക്കൂ...<
വ്യക്തി ശുചിത്വം പാലിക്കു... <
സാമൂഹിക അകലം പാലിക്കൂ.... <
ആരോഗ്യപ്രവർത്തകർ പറയുന്നതു പാലിച്ചാൽ നമുക്ക് രോഗ വിമുക്തരാകാം. <
നല്ലൊരു സമൂഹത്തെ വാർത്തെടുക്കാം.<

പെയ്ത മഴകളൊന്നും തോരാതിരുന്നിട്ടില്ല .<
ഈ മഹാമാരിയും പെയ്തൊഴിയും. <
അതുവരെ നനയാതെ, പ്രതീക്ഷയോടെ, <
വ്യക്തിശുചിത്വം പാലിച്ച്, <
സാമൂഹിക അകലം പാലിച്ച്<

നമുക്ക് കാത്തിരിക്കാം.<
ഫാത്തിമ പി
9 A ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണ്,‍ വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം