ജൂനിയർ റെഡ് ക്രോസ്

അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ലക്ഷ്യ സാക്ഷാത്കാരത്തിനും, യുവതലമുറയിൽ സേവന സന്നദ്ധത, സ്വഭാവ രൂപീകരണം, ദയ ,സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസ പ്രചാരണം എന്നീ ആദർശങ്ങൾ ഉറപ്പിക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. ജാതി മത, വർഗ്ഗ, രാഷ്ട്രീയ ഭേദമന്യേ നിഷ്പക്ഷ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജെ. ആർ. സി. വളപുരം സ്കൂളിൽ പ്രവർത്തനമാരംഭിച്ചത് 2019- 20 അധ്യയന വർഷത്തിലാണ്.

2019- 20, 2020- 21, 2021- 22 എന്നീ അധ്യയന വർഷങ്ങളിലായി 22 ആൺകുട്ടികളും 29 പെൺകുട്ടികളും അടക്കം നിലവിൽ 51 കേഡറ്റുകൾ നമുക്കുണ്ട്. എച്ച് എം ശ്രീ ഉമ്മർ മാസ്റ്ററുടെ നേതൃത്വത്തിൽ ജെ .ആർ. സി കൗൺസിലർമാരായ  പ്രജിഷ ടീച്ചറും  ഷീന ടീച്ചറുമാണ് സ്കൂളിലെ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നത്.

സേവനമാണ് ജെ .ആർ. സി യുടെ മോട്ടോ. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യങ്ങൾ. കഴിഞ്ഞ കോവിഡ് കാലത്ത് ഓക്സിമീറ്റർ ചാലഞ്ചിൽ നമ്മുടെ യൂണിറ്റുകൾ പങ്കെടുത്തു. ഈ വർഷം പരിസ്ഥിതി ദിനത്തിൽ "എന്റെ മരം" പദ്ധതി വിജയകരമായി പൂർത്തീകരിച്ച് യൂണിറ്റ് ശ്രദ്ധയാകർഷിച്ചു.

പുതിയ വർഷത്തിലെ യൂണിറ്റിന്റെ 'സ്കാർഫിംഗ് സെറിമണി' യുടെ ഉദ്ഘാടനം 2022 ജനുവരി 20 വ്യാഴാഴ്ച രാവിലെ 11. 30 ന് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി .സൗമ്യ , പി.ടി.എ പ്രസിഡൻറ് ശ്രീ കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നിർവഹിച്ചു. വ്യത്യസ്ത പ്രവർത്തനങ്ങളുമായി വളപുരം ജി.എം.യു.പി സ്കൂളിലെ ജെ ആർ സി യൂണിറ്റ് സജീവ സാന്നിധ്യമാണ്.