ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രയാസം കുട്ടികളിൽ കാണാറുണ്ട്. ലിസണിങ്, സ്പീക്കിംഗ്, റീഡിങ്, റൈറ്റിംഗ് എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷയെ അറിയാനും പഠിക്കാനും കുട്ടികൾക്ക് അവസരമൊരുക്കുക എന്ന ഉദ്ദേശത്തോടുകൂടി വളപുരം ജി എം യുപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് 2021 നവംബർ മാസത്തിൽ രൂപീകരിച്ചു. അഞ്ച് അധ്യാപകരും 45 കുട്ടികളുമാണ് ക്ലബ്ബിൽ ഉള്ളത് കുട്ടികളുടെ താല്പര്യം അനുസരിച്ചാണ് ക്ലബ്ബിൽ അംഗത്വം നൽകിയത്. ഇംഗ്ളീഷ് ഭാഷയിലൂടെ കടന്നുപോകാനുള്ള രസകരങ്ങളായ ആക്ടിവിറ്റീസ് കുട്ടികൾക്ക് നൽകിവരുന്നു.

🔴🔴 ആക്ടിവിറ്റീസ്🔴🔴

🏵️സ്റ്റോറി കാർഡ് റീഡിങ്🏵️

ചെറിയ സ്റ്റോറി കാർഡുകൾ കുട്ടികൾക്ക് നൽകുകയും അത് വായിക്കുന്ന ഓഡിയോ അധ്യാപകർക്ക് അയച്ചു തരാനും ആവശ്യപ്പെട്ടു. ഓഡിയോ അധ്യാപകർ വിലയിരുത്തുകയും സ്റ്റോറിയുടെ വൈകാരികത ഉൾക്കൊണ്ട്  ഉചിതമായ ടോണിലും  എക്സ്പ്രഷനിലും വായിക്കാനുള്ള  നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു.

🏵️ ക്യാൻ യൂ ആൻസർ?🏵️

കുട്ടികളുടെ ലിസണിങ് എബിലിറ്റി പരിശോധിക്കാനുള്ള ഒരു ആക്ടിവിറ്റി ആണിത്.

ഒരു സ്റ്റോറി യോ അല്ലെങ്കിൽ ഒരു  ചെറിയ പാരഗ്രാഫ് ഉൾക്കൊള്ളുന്ന ഓഡിയോ  കുട്ടികളെ കേൾപ്പിച്ചു. അതിനുശേഷം അതുമായി ബന്ധപ്പെട്ട കുറച്ചു ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു. ചില ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരം നൽകാൻ സാധിച്ചു. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ കഴിയുന്നതുവരെ ആവർത്തിച്ച് ഓഡിയോ കേൾക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു.

🏵️ ഹു ആർ യു? 🏵️

       എങ്ങനെയാണ് ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്തേണ്ടത്എന്ന് വിശദീകരിക്കുന്ന ഒരു പ്രവർത്തനം ആയിരുന്നു ഇത്. സ്വയം പരിചയപ്പെടുത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും എങ്ങനെ പറയണമെന്നും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സ്വയം പരിചയപ്പെടുത്താൻ ഉള്ള കഴിവ് കുട്ടികൾ ഇതോടെ നേടി.